കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ലക്ഷം തൊഴിലുകളുമായി സൗദി വിളിക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

റിയാദ്: നിതാഖത്തിന്റെ പേരില്‍ മലയാളികളെ ഒരുപാട് കണ്ണീര് കുടിപ്പിച്ച നാടാണ് സൗദി അറേബ്യ. മലയാളികളുടെ മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് പേരാണ് ജോലിവിട്ടെറിഞ്ഞ് സൗദിയില്‍ നിന്ന് തിരിച്ചുപോന്നത്.

എന്നാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന് സൗദി ഭരണ കൂടത്തിന് ഇപ്പോള്‍ മനസ്സിലായിത്തുടങ്ങി. നിയമത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് പേരെ തിരിച്ചയച്ചപ്പോള്‍ അവിടെ പണി ചെയ്യാന്‍ ആവശ്യത്തിന് ആളില്ലാത്ത സ്ഥിതിയാണ് . തദ്ദേശീയരാണെങ്കില്‍ മടിയന്‍മാരും.

Saudi Arabia

ഇപ്പോള്‍ 20 ലക്ഷം തൊഴിലാളികളെ വിദേശ രാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ക്ക് സൗദി ഭരണകൂടം അനുമതി നല്‍കിക്കഴിഞ്ഞു. തൊഴിലാളികളെ എത്തിക്കുന്നതിന് റിക്രൂട്ടിങ് കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിക്കപ്പെട്ടതായാണ് വിവരം. വിസക്കും നടപടികള്‍ ആയിട്ടുണ്ട്.

ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച പിന്നെ പച്ചവെളളം കണ്ടാലും ഭയക്കും എന്ന് പറഞ്ഞത് പോലെയാണ് ഇപ്പോള്‍ സൗദിയിലെ സ്ഥിതി. ഇനി വെറുതേ വിസയുണ്ട് എന്ന് പറഞ്ഞ് സൗദിയിലേക്ക് കടന്ന് ചെല്ലാന്‍ പറ്റില്ല. യോഗ്യന്‍മാരെ മാത്രമേ കയറ്റി വിടൂ. അതിനുളള പരീക്ഷ സ്വന്തം രാജ്യത്ത് വച്ച് തന്നെ എഴുതി പാസ്സാകണം എന്ന് മാത്രം.

നിതാഖത് നടപ്പാക്കി കഴിഞ്ഞതോടെ സൗദിയില്‍ നിന്ന് 10 ലക്ഷം തൊഴിലാളികളാണത്രെ മാതൃ രാജ്യങ്ങളിലേക്ക് മടങ്ങിയത്. ഈ ഒരു സാഹചര്യം തുടര്‍ന്ന് പോകാന്‍ സൗദിക്ക് സാധ്യമല്ല. നിര്‍മാണ മേഖല അടക്കം പല മേഖലകളേയും ഇത് കാര്യമായി ബാധിക്കുന്നുണ്ട്.

English summary
Saudi Arabia going to open 20 Lakh jobs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X