കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഏറ്റവും അധികം പേരെ വധശിക്ഷയ്ക്ക് ഇരയാക്കുന്ന കുറ്റം അറിയേണ്ടേ?

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ഒട്ടേറെ മനുഷ്യാവകാസ സംഘടനകലാണ് രംഗത്തുള്ളത്. സൗദി ഇത്തരം ശിക്ഷാ രീതികള്‍ അവസാനിപ്പിയ്ക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ശിരച്ഛേദം നടത്തുന്നതില്‍ രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സൗദി 2014 ല്‍ രേഖപ്പെടുത്തിയത്. 2013 ല്‍ മാത്രം 83 പേരുടെ ശിരച്ഛേദം സൗദിയില്‍ നടന്നു.

സൗദിയിലെ ചില ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സികളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സൗദിയിലെ വധശിക്ഷ നിരക്ക് കൂടി. ഏറ്റവും അധികം പേര്‍ വധശിക്ഷയ്ക്ക് ഇരയാകുന്നത് മയക്കുമരുന്ന് കടുത്തുമായി ബന്ധപ്പെട്ട കേസുകളിലാണ്. ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ നടന്ന വധശിക്ഷ ഒരു പാകിസ്താനി യുവാവിന്റേതാണ്. ഹെറോയിന്‍ കടത്തിയതിനാണ് ഇയാള്‍ വധശിക്ഷയ്ക്ക് ഇരയായത്.

Saudi

ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ അനുസരിച്ച് വധശിക്ഷ നടപ്പാക്കുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള രാജ്യം സൗദി അറേബ്യയാണ്. 2013 , 2012 വര്‍ഷങ്ങളില്‍ 79 വധശിക്ഷകളാണ് സൗദിയില്‍ നടപ്പാക്കിയത്. 2010, 2011 എന്നീ വര്‍ഷങ്ങളിലായി 82 വധശിക്ഷകളും, 2009 ല്‍ 69 വധശിക്ഷയും രാജ്യത്ത് നടന്നു. തലവെട്ടിയുള്ള വധശിക്ഷയാണ് രാജ്യത്ത് ഏറ്റവും അധികം നടക്കുന്നത്.

English summary
Saudi Arabia’s publicly announced beheading tally has reached its highest level in the last five years with 83 accounts for 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X