കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് പ്രധാനമന്ത്രി സൗദിയില്‍; യമനെതിരായ ഉപരോധം ലഘൂകരിക്കണമെന്ന് ആവശ്യം

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, യമനിനെതിരേ സൗദി സഖ്യം ഏര്‍പ്പെടുത്തിയ ഉപരോധം അടിയന്തരമായി ലഘൂകരിക്കണമെന്ന് രാജാവിനോടും കിരീടാവകാശിയോടും ആവശ്യപ്പെട്ടു. യമനില്‍ ഒരു മാനവിക ദുരന്തം ഒഴിവാക്കാന്‍ ഉപരോധത്തില്‍ ഇളവ് ചെയ്‌തേ മതിയാകൂ എന്ന് ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

പരിഷ്‌ക്കാരങ്ങള്‍ പോരാ... കൂടുതല്‍ അവകാശങ്ങള്‍ വേണമെന്ന് സൗദി വനിതകള്‍
മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി യമന്‍ പ്രശ്‌നം ഇരുനേതാക്കളുമായും ചര്‍ച്ച ചെയ്തു. ഭക്ഷണ സാധനങ്ങളുള്‍പ്പെടെ യമന്‍ ഏറെ ആശ്രയിക്കുന്ന വാണിജ്യ സാധനങ്ങള്‍ അവിടേക്കെത്തുംവിധത്തില്‍ ഉപരോധത്തില്‍ ഇളവ് അനുവദിക്കണമെന്നും അല്ലാത്ത പക്ഷം വലിയ ദുരന്തമാണ് അവിടെ സംഭവിക്കാന്‍ പോകുന്നതെന്നും തെരേസ മേയ് പറഞ്ഞു.

theresamay

ഇക്കാര്യം അടിയന്തരമായി പരിഗണിക്കാമെന്നും അതിനുള്ള വഴികളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ ഉടന്‍ നടത്തി തീരുമാനമെടുക്കുമെന്നും ഇരുനേതാക്കളും സമ്മതിച്ചതായും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

യമന്‍ നിവാസികള്‍ക്ക് ആറ് ആഴ്ച കഴിയാനുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമേ രാജ്യത്ത് ബാക്കിയുള്ളൂ എന്നും അതു കഴിഞ്ഞാല്‍ 70 ലക്ഷത്തോളം വരുന്ന യമനികള്‍ പട്ടിണി കിടന്ന് മരിക്കുന്ന അവസ്ഥയുണ്ടാവുമെന്നും 22 ജീവകാരുണ്യ സംഘടനകള്‍ നവംബറില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി യമനിലെ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി പോരാളികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം സൗദി സഖ്യം യമനിനെതിരായ ഉപരോധം ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മറ്റൊരു മിസൈല്‍ ആക്രമണം കൂടിയുണ്ടായ പശ്ചാത്തലത്തില്‍ യമനിലെ പട്ടിണിയുടെ കാര്യത്തില്‍ എന്ത് നിലപാടാണ് സൗദി സ്വീകരിക്കുകയെന്ന കാര്യം അറിയാനിരിക്കുന്നതേയുള്ളൂ. സൗദി സഖ്യത്തിന് ആയുധങ്ങള്‍ നല്‍കുന്നത് ബ്രിട്ടനാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

English summary
British Prime Minister Theresa May has called on Saudi Arabia to ease the siege on Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X