കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി മന്ത്രിസഭയില്‍ അഴിച്ചുപണി; സാംസ്‌കാരിക വകുപ്പിന് പ്രത്യേക മന്ത്രി

Google Oneindia Malayalam News

റിയാദ്: സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജ കല്‍പ്പന പുറപ്പെടുവിച്ചു. നിലവിലെ സാംസ്‌ക്കാരിക- വിവര മന്ത്രാലയത്തെ വിഭജിച്ച് സാംസംസ്‌കാരിക വകുപ്പിന് പ്രത്യേക മന്ത്രിയെ അനുവദിച്ചതാണ് പ്രധാന മാറ്റം. അഴിച്ചുപണിയുടെ ഭാഗമായി നിലവിലെ പല മന്ത്രിമാരെ മാറ്റുകയും വകുപ്പുകള്‍ വിഭജിക്കുകയം ഏതാനും ചില അതോറിറ്റികള്‍ക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്.

kingsalman

പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ആണ് പുതിയ സാംസ്‌കാരിക മന്ത്രി. എന്‍ജിനീയര്‍ ഹൈതം ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ലാഹ് അല്‍ ഉഹൈലിയെ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയായി നിയമിച്ചു. സിനിമ, സംഗീതം തുടങ്ങിയ വിനോദ പരിപാടികള്‍ക്ക് സൗദി ഭരണകൂടം കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പശ്ചാത്തലത്തിന് സാംസ്‌കാരിക വകുപ്പിനെ പ്രത്യേകമാക്കി മന്ത്രിസ്ഥാനം അനുവദിച്ചത്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പ് മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ റോയല്‍ കോര്‍ട്ടുമായി ബന്ധപ്പെട്ട പുതിയ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

നിലവിലെ തൊഴില്‍ സാമൂഹിക വികസനമന്ത്രി അലി ബിന്‍ നാസിര്‍ അല്‍ ഗഫീസിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതാണ് പുനസ്സംഘടനയിലെ പ്രധാന മാറ്റം. പകരം തൊഴില്‍സാമൂഹിക വികസന മന്ത്രിയായി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജ്ഹിയെ നിയമിച്ചു. 2016 ലായിരുന്നു അല്‍ ഖഫീസ് മന്ത്രിയായി ചുമതലയേറ്റത്. വിവിധ തൊഴില്‍മേഖലകളില്‍ സൗദിവല്‍ക്കരണമടക്കം വിവിധ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് സ്ഥാനചലനം. രാജ്യത്ത് തൊഴിലില്ലായ്മ കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രിയെ നിയമിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. മക്ക ഉള്‍പ്പെടെയുള്ള പുണ്യ നഗരികളുടെ മേല്‍നോട്ടത്തിനായി റോയല്‍ അതോറിറ്റിക്ക് പുതുതായി രൂപം നല്‍കിയിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് സ്ഥാനമേറ്റെടുത്ത ശേഷം ഇത് ആറാം തവണയാണ് മന്ത്രിസഭയില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കി രാജ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പുതിയ മാറ്റങ്ങളുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങളില്‍ ഡെപ്യൂട്ടി മന്ത്രിമാരെയും നിയമിച്ചിട്ടുണ്ട്.

English summary
saudi cabinet reshuffle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X