കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറുസലേം: അമേരിക്ക തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് സൗദി അറേബ്യ

  • By Desk
Google Oneindia Malayalam News

കെയ്‌റോ: ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കാനും അമേരിക്കന്‍ അംബസി അവിടേക്ക് മാറ്റാനുമുള്ള തീരുമാനത്തില്‍ നിന്ന് അമേരിക്കന്‍ ഭരണകൂടം പിന്‍മാറണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. കെയ്‌റോയില്‍ ചേര്‍ന്ന് അറബ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തില്‍ സംസാരിക്കവെ, സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.

ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..
അമേരിക്ക അവരുടെ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് സൗദി ഭരണകൂടം ആവശ്യപ്പെടുന്നു. അതിലൂടെ ഫലസ്തീനികളുടെ നിയമപരമായ അധികാരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം. തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട അമേരിക്കയുടെ നടപടി ജെറൂസലേം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട ഭൂമിയിലെ ഫലസ്തീന്‍ അവകാശത്തിന്റെ കാര്യത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കില്ല. അതേസമയം, സമാധാന പ്രക്രിയയ്ക്ക് അത് തിരിച്ചടിയാവുകയും ഇക്കാര്യത്തില്‍ അമേരിക്കയുടെ സ്ഥാനം ഇല്ലാതാവുകയും ചെയ്യും- അദ്ദേഹം വ്യക്തമാക്കി.

saudiarabia

ഫലസ്തീനികള്‍ക്ക് അവരുടെ മുഴുവന്‍ അവകാശങ്ങളും ലഭ്യമാക്കുകയും കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കുകയും ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര- അറബ് പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ എല്ലാ രാജ്യങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചു. നീതിയുക്തവും സമഗ്രവുമായ രീതിയില്‍ ചരിത്രപരമായ ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സാധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഫലസ്തീനിലും മിഡിലീസ്റ്റിലും ലോകത്തൊന്നാകെയും സമാധാനവും സുരക്ഷയും കൈവരിക്കാനാവൂ എന്നും അദ്ദേഹം ഉണര്‍ത്തി.

അന്താരാഷ്ട്ര എതിര്‍പ്പുകള്‍ അവഗണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈക്കൊണ്ട തീരുമാനത്തിനെതിരേ ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അറബ് ലീഗ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാര്‍ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തിന് മുന്നോടിയായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അമേരിക്കന്‍ തീരുമാനത്തിനെതിരേ ശക്തമായി പ്രതികരിച്ചിരുന്നു.

English summary
Saudi Arabia on Saturday called on the US administration to back down from a recent decision to move the US Embassy to Jerusalem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X