കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് സൗദി തൊഴില്‍ മന്ത്രി; വിയോജിപ്പുമായി ചേംബര്‍ ഓഫ് കൊമേഴ്‌സ്

  • By Desk
Google Oneindia Malayalam News

റിയാദ്: രാജ്യത്തെ വിവിധ തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സൗദി തൊഴില്‍-സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ ഗാഫിസ് പറഞ്ഞു. റിയാദില്‍ മന്ത്രാലയം ഓഫീസില്‍ നടന്ന സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം തീര്‍ത്തുപറഞ്ഞത്. അതേസമയം, സൗദികള്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്വകാര്യ മേഖലയിലെ ചില ജോലികളെ സൗദി വല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. സൗദിവല്‍ക്കരണത്തെ കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് അതേക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെടുകയുണ്ടായി.

പ്രവാസി ഹാജിമാരുടെ യാത്രാപ്രശ്‌നം ആശ്വാസ നടപടി ഉടന്‍: മുക്താര്‍ നഖ്വി
അതേസമയം, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളില്‍ ചിലര്‍ സൗദിവല്‍ക്കരണത്തിന്റെ വിജയത്തെ കുറിച്ച് ആശങ്ക പങ്കുവച്ചു. തങ്ങള്‍ സ്വദേശിവല്‍ക്കരണത്തിന് എതിരല്ലെന്നും എന്നാല്‍ അത് നടപ്പാക്കുന്ന രീതിയില്‍ എതിരഭിപ്രായങ്ങളുണ്ടെന്നും അവര്‍ മന്ത്രിയെ അറിയിച്ചു. സൗദികളെ മാത്രമേ ജോലിക്കുവയ്ക്കാവൂ എന്ന നിബന്ധന സ്വകാര്യമേഖലയെ ദോഷകരമായി ബാധിക്കും. ചില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരും. ചില ജോലികളില്‍ സൗദിവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇളവുവേണമെന്ന് ബിസിനസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. അത്തരം ജോലികള്‍ ചെയ്യാനുള്ള നൈപുണ്യം സൗദികള്‍ക്കില്ലെന്നതാണ് കാരണമെന്നും അവര്‍ മന്ത്രിയെ ധരിപ്പിച്ചു. എന്നാല്‍ സ്വദേശിവല്‍ക്കരണം മുന്‍നിശ്ചയപ്രകാരം മുന്നോട്ടുപോവുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മന്ത്രാലയം.

saudization

വ്യവസായ രംഗത്ത് സൗദിവല്‍ക്കരണം ആവാമെങ്കിലും ചില മേഖലകളില്‍ വിദേശകളായ സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കേണ്ടത് അനിവാര്യമായി വരുമെന്നാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ വാദം. ഇത്തരം മേഖലകളില്‍ സൗദികള്‍ക്ക് താല്‍പര്യമില്ലാത്തതും കഴിവുള്ളവരുടെ അഭാവവുമാണ് പ്രശ്‌നം. സൗദിവല്‍ക്കരണത്തില്‍ കടുംപിടുത്തവുമായി മുന്നോട്ടുപോയാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ അത് മന്ദഗതിയിലാക്കുമെന്ന വാദവും ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്നോട്ടുവയ്ക്കുകയുണ്ടായി.

കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്</a><a class=ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!" title="കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!" />കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്ഇന്ത്യയ്ക്കെതിരെ മാലിദ്വീപ്: രാജ്യത്തെ വസ്തുുതകൾ വളച്ചൊടിക്കുന്നു, പ്രസ്താവന ചൊടിപ്പിച്ചു!

English summary
Minister of Labor and Social Development Dr. Ali Al-Ghafis has reiterated that his ministry will enforce the Saudization programs as planned and without delay, Makkah newspaper reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X