കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: കുട്ടികളുമായി കാറില്‍ സഞ്ചരിക്കണോ? ചൈല്‍ഡ് സേഫ്റ്റി സീറ്റ് നിര്‍ബന്ധമെന്ന് ഗതാഗത വകുപ്പ്

അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് കാറില്‍ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇത്തരമൊരു നിര്‍ദേശം

  • By Sandra
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ കുട്ടിക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് സേഫ്റ്റി സീറ്റ് ഉറപ്പുവരുത്തണമെന്ന് ഗതാഗതവകുപ്പ്. പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ചൈല്‍ഡ് സേഫ്റ്റി സീറ്റ് ഉപയോഗിക്കണമെന്ന വകുപ്പ് നിര്‍ദ്ദേശം. പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യുന്നത് സൗദിയില്‍ നിയമലംഘനമായാണ് കണക്കാക്കുന്നത്.

സൗദിയില്‍ അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് കാറില്‍ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സൗദി ഇത്തരമൊരു നിര്‍ദേശം പുറത്തിറക്കിയത്. മുന്‍സീറ്റുകളില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവരെയും കുഞ്ഞുങ്ങള്‍ക്ക് ചൈല്‍ഡ് സേഫ്റ്റി സീറ്റ് ഉപയോഗിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തണമെന്നും സൗദി ഗതാഗത വകുപ്പ് വക്താവ് കേണല്‍ താരിഖ് പറഞ്ഞു.

 നിയമലംഘകര്‍ക്ക് താക്കീത്

നിയമലംഘകര്‍ക്ക് താക്കീത്

ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് നിയമം ലംഘിക്കുന്നവരില്‍ നിന്ന് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അപകടം തടയാന്‍ മുന്നൊരുക്കം

അപകടം തടയാന്‍ മുന്നൊരുക്കം

ജിസിസി രാഷ്ട്രങ്ങളില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ നടക്കുന്ന രാജ്യമായ സൗദി അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. ഇതിനായി ഡ്രൈവര്‍മാര്‍ക്കുള്ള കര്‍ശന നിര്‍ദ്ദേശങ്ങളും ഗതാഗതവകുപ്പ് നല്‍കിവരുന്നുണ്ട്.

കുട്ടികളുടെ സുരക്ഷ

കുട്ടികളുടെ സുരക്ഷ

കുട്ടികളുടെ പ്രായം, വലിപ്പം എന്നിവ കണക്കിലെടുത്ത് സീറ്റ്‌ബെല്‍റ്റ് ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്ത സാഹചര്യങ്ങളിലാണ് പത്തു വയസ്സുവരെയുള്ള കുട്ടികളെ ചൈല്‍ഡ് സേഫ്റ്റി സീറ്റിലായിരിക്കണം ഇരുത്തിയിട്ടുള്ളതെന്ന് ഉറപ്പുവരുത്താനുള്ള നിര്‍ദേശം.

 നിര്‍ദേശത്തില്‍ ഇങ്ങനെ

നിര്‍ദേശത്തില്‍ ഇങ്ങനെ

ഒമ്പത് മാസത്തില്‍ താഴെ പ്രായമുള്ളതോ പത്ത് കിലോഗ്രാമിന് താഴെ പ്രായമുള്ളതോ ആയ കുട്ടികളെ ചൈല്‍ഡ് സേഫ്റ്റി സീറ്റില്‍ ഇരുത്തണമെന്നാണ് സൗദിയിലെ ഗതാഗത നിയമം നിഷ്‌കര്‍ഷിക്കുന്നത്.

 സീറ്റ് ബെല്‍റ്റുകള്‍ അനിവാര്യം

സീറ്റ് ബെല്‍റ്റുകള്‍ അനിവാര്യം

സുരക്ഷ ഉറപ്പിക്കാന്‍ ഒമ്പത് മാസത്തിനും നാല് വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികളെ കാറിന്റെ സീറ്റില്‍ ഇരുത്താം. ഒമ്പതുമുതല്‍ 18കിലോ വരെ ഭാരമുള്ള കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റുകള്‍ പാകമായിരിക്കും എന്നതാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു.

English summary
Saudi directs Car seats mandatory for children below six years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X