കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗിനുള്ളില്‍ സിഗരറ്റ്, നവവധുവിനെ മൊഴിചൊല്ലി

  • By Meera Balan
Google Oneindia Malayalam News

Cigaratte
റിയാദ്: ഹാന്‍ഡ് ബാഗിനുള്ളില്‍ സിഗരറ്റ് കണ്ടതിനെ തുടര്‍ന്ന് നവവധുവിനെ ഭര്‍ത്താവ് മൊഴിചൊല്ലി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഭാര്യയുടെ ബാഗ് പരിശോധിയ്ക്കുന്നതിനിടയിലാണ് സൗദിക്കാരനായ യുവാവ് ബാഗിനുളളില്‍ സിഗരറ്റ് കണ്ടത്.

ഭാര്യയെട് സിഗരറ്റ് എങ്ങനെ ബാഗിനുള്ളില്‍ വന്നുവെന്ന് യുവാവ് അന്വേഷിച്ചു. സിഗരറ്റ് ബാഗില്‍ വന്നതെങ്ങനെയാണെന്നറിയില്ലെന്നും തന്റെയറിവോടെയല്ലെന്നും യുവതി പ്രതികരിച്ചു. ഒകാസ് എന്ന അറബ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജസന്‍ പ്രവിശ്യയിലാണ് സംഭവം നടക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് സ്ത്രീയെ മൊഴി ചൊല്ലുകയായിരുന്നു യുവാവ്. താന്‍ നിരപരാധിയാണെന്നും വിവാഹബന്ധം വേര്‍പെടുത്തരുതെന്നും യുവതി പലതവണ ഭര്‍ത്താവിനോട് അപേക്ഷിച്ചു. ബന്ധുക്കളും യുവാവുമായി മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു.

ലോകത്ത് ഏറ്റവും അധികം വിവാഹമോചനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. 2012 ല്‍ സൗദിയില്‍ 30,000 വിവാഹമോചനങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

English summary
A Saudi man divorced his wife after finding a cigarette in her bag just three months after their marriage despite her denial the cigarette belongs to her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X