കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ വക സൗജന്യ മൊബൈല്‍ കണക്ഷന്‍!!

Google Oneindia Malayalam News

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയമാണ് വിമാനത്താവളത്തിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് സൗജന്യ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ കുറിച്ചും ഇവിടെ ലഭിക്കുന്ന സര്‍ക്കാര്‍ സേവനങ്ങളെ കുറിച്ചും ആദ്യമായി എത്തുന്നവരില്‍ മികച്ച ധാരണ സ്യഷ്ടിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് തൊഴില്‍ മന്ത്രാലയം പുതിയ പദ്ദതി ആവിഷ്‌കരിച്ചിരിക്കുന്നത്.

സൗജന്യ സിം കാര്‍ഡിന് പുറമെ ഒരു നിശ്ചിത തുകയ്ക്കുള്ള കോള്‍ സൗകര്യവും പുതിയ കണക്ഷനില്‍ ലഭിക്കും. വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് സ്വന്തം നാട്ടിലെ വീട്ടിലുളളവരുമായി ബന്ധപ്പെടാനും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ആശയവിനിമയം നടത്താനും പദ്ധതി ഉപകരിക്കുമെന്ന് മന്ത്രാലയ വാക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ വ്യക്തമാക്കി.

mobilephone

പുതുതായി എത്തുന്ന മുഴുവനാളുകള്‍ക്കും രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സേവനങ്ങളും മനസ്സിലാക്കാന്‍ കഴിയുന്ന വിവിധ ഭാഷകളിലുള്ള മാര്‍ഗ നിര്‍ദേശ ലേഖനങ്ങള്‍ വിതരണം ചെയ്യുമെന്നും വാക്താവ് അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പുതിയ പദ്ധതി നിലവില്‍ വരുത്തിയിട്ടുണ്ട്.

English summary
Saudi government giving free mobile connection for labour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X