കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: കൂടുതല്‍ വീട്ടുജോലിക്കാരെ നിയമിക്കാന്‍ പദ്ധതി, ഇന്ത്യയ്ക്ക് അധിക പരിഗണന!!

  • By Sandra
Google Oneindia Malayalam News

ജിദ്ദ: കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരെ നിയമിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നായി വീട്ടുജോലിക്കാരെ നിയമിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠനം നടത്തുന്നത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സൗദി ഈ സംവിധാനത്തിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

മലയാളികളും ഫിലിപ്പൈന്‍ പൗരന്മാരും ഉള്‍പ്പെടെ നിരവധി പേരാണ് സൗദിയടക്കമുള്ള രാജ്യങ്ങളില്‍ വീട്ടുജോലിക്കാരായി രാജ്യം വിടുന്നത്. സൗദിയുടെ പുതിയ നീക്കം ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

 ആവശ്യങ്ങള്‍ പരിഗണിക്കും

ആവശ്യങ്ങള്‍ പരിഗണിക്കും

പദ്ധതിയ്ക്ക് വേണ്ടി ഓരോ രാജ്യത്തെയും പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കരാര്‍ ഒപ്പുവയ്ക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നതായി തൊഴില്‍ മന്ത്രാലയ വക്തവ് ഖാലിദ് അബാ അല്‍ ഖെയിലാണ് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.

മുന്‍ഗണനയുള്ള രാജ്യങ്ങള്‍

മുന്‍ഗണനയുള്ള രാജ്യങ്ങള്‍

ഇന്ത്യ, ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളും നിലവില്‍ സൗദിയിലേക്ക് വീട്ടുജോലിക്കാരെ സംഭാവന ചെയ്യുന്നുണ്ട്. പുതിയതായി അനുമതി ലഭിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇക്കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്തും.

സൗദിയ്ക്ക് അനുകൂലമായവരെ

സൗദിയ്ക്ക് അനുകൂലമായവരെ

സൗദിയുടെ സംസ്‌കാരത്തിനും ചട്ടങ്ങള്‍ക്കും അനുയോജ്യരായ വീട്ടുജോലിക്കാരെ കണ്ടെത്തുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗങ്ങളും സൗദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നുണ്ട്.

ഫിലിപ്പൈനും ബംഗ്ലാദേശും

ഫിലിപ്പൈനും ബംഗ്ലാദേശും

സൗദിയിലേക്കുള്ള വീട്ടുജോലിക്കാരെ കണ്ടെത്തുന്നതിനായി കൂടുതല്‍ റിക്രൂട്ടിംഗ് ഓഫീസുകളും പ്രവര്‍ത്തിക്കുക ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ കണ്ടെത്തുന്നതിനായിരിക്കും. ഇന്തോനേഷ്യ, തായ്‌ലന്റ്, എത്യോപ്യ എന്നിങ്ങനെ വലിയ രാജ്യങ്ങളില്‍ നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍സ നടക്കുന്നുണ്ട്.

ഫീസ് നിരക്ക്

ഫീസ് നിരക്ക്

7000 സൗദി റിയാലാണ് വീട്ടുജോലിക്കാരില്‍ നിന്ന് റിക്രൂട്ട്‌മെന്റിനായി ചെലവഴിക്കാവുന്ന തുക എന്ന് ചട്ടമുണ്ട്. എന്നാല്‍ 14, 000 സൗദി റിയാല്‍ വരെ വര്‍ധിപ്പിക്കാമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
ജോലിക്കാരുടെ ദൗര്‍ലഭ്യവും ആവശ്യകതയും കണക്കിലെടുത്ത് കൂടുതല്‍ തുക ചെലവഴിക്കാന്‍സ തയ്യാറാകുന്നതിനുള്ള സാധ്യതയുമുണ്ട്. ഇത് നിയമലംഘനമാണെന്നും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും റിക്രൂട്ട്‌മെന്റ് ഓഫീസസ് ചെയര്‍മാന്‍ യഹിയ അല്‍ മക്ബൂല്‍ പറയുന്നു.

English summary
Saudi Govt looking into hiring more household workers from more countries .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X