കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വര്‍ഷം പുകവലിച്ച് മരിക്കുന്നത് 70,000 സൗദികള്‍; നിയന്ത്രണ നടപടികളുമായി ഭരണകൂടം

  • By Desk
Google Oneindia Malayalam News

റിയാദ്: പൊതുവെ പുകവലിപ്രിയരാണ് അറബികള്‍. പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മൂലം ഒരു വര്‍ഷം സൗദിയില്‍ മാത്രം 70,000 ആളുകള്‍ മരണപ്പെടുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍. അതുകൊണ്ട് തന്നെ പുകവലി നിയന്ത്രിക്കാനുള്ള വിവിധ നടപടികളുമായി മുന്നോട്ടുവന്നിരിക്കുകയാണ് സൗദി ഭരണകൂടം.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ മേല്‍ പുതിയ നികുതി ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സിരഗറ്റ് ഉള്‍പ്പെടെയുളള സാധനങ്ങളുടെ വില ഇരട്ടിയായി വര്‍ധിച്ചു. ഇതിനു പുറമെ പുകവലിക്കെതിരായ ശക്തമായ ബോധവല്‍ക്കരണ കാംപയിനും ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ പുനരധിവാസ ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള തീരുമാനമാണ് ഇവയില്‍ ഏറ്റവും പുതിയത്.

smoking

ഇതുമായി ബന്ധപ്പെട്ട കരാറില്‍ സൗദി ആരോഗ്യമന്ത്രാലയം അല്‍ കൗസ് ഡെവലപ്‌മെന്റ് ടെക്‌നോളജിയുമായി കരാറില്‍ ഒപ്പിട്ടു. പുകവലിക്കെതിരേ ജനകീയ കാംപയിന്‍ സംഘടിപ്പിക്കുന്നതോടൊപ്പം അത് നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യുകയെന്നതാണ് കമ്പനിയെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു.

ഇതനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേക പുകവലി വിരുദ്ധ ക്ലിനിക്കുകള്‍ തുടങ്ങും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലും മറ്റുമായി 31 സെന്ററുകള്‍ ആദ്യഘട്ടത്തില്‍ തുടങ്ങാനാണ് പദ്ധതി. ഇവിടത്തെ മൂന്ന് മാസത്തെ ചികില്‍സയിലൂടെ പുകവലി ശീലം പൂര്‍ണമായി മാറ്റാനാവുമെന്നാണ് കമ്പനിയുടെ അവകാശവാദം.

English summary
The Health Ministry has signed a deal with Al-Kaws Development Technology to foster public awareness against smoking and help people quit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X