കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ സ്‌കൂള്‍ കാന്റീനുകളിലും വിദേശികള്‍ക്ക് രക്ഷയില്ല!!!

Google Oneindia Malayalam News

സൗദി: രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലെ ജിവനക്കാര്‍ സ്വദേശികളായിരിക്കണമെന്ന നിയമം സൗദി ശക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജീവനക്കാര്‍ പ്രത്യേക തരത്തിലുള്ള യൂണിഫോം ധരിച്ചിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള മുഴുവന്‍ നിബന്ധനകളും പാലിച്ചുകൊണ്ടായിരിക്കണം ഇവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കരാറില്‍ രാജ്യത്തെ മുഴുവന്‍ സ്‌കൂള്‍ കാന്റീനുകളും ഒപ്പുവെക്കണം. 150 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ജീവനക്കാരന്‍ എന്നതാണ് അനുപാതം.

 19-1418987390-school-children1

ഭക്ഷ്യവസ്തുക്കള്‍ വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിലയില്‍ വില്‍പന നടത്തരുത്. ചിപ്സ് നിറം കലര്‍ത്തിയ വസ്തുക്കള്‍ മറ്റ് നിരോധിത വസ്തുക്കള്‍ കാന്റീനിലോ പരിസരത്തോ വില്‍ക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.സ്വദേശികളെ കിട്ടാത്ത സാഹചര്യത്തില്‍ അനുമതിയോടെ വിദേശികളായ ജീവനക്കാരെ നിയമിക്കാം.

English summary
Limitations in Saudi school canteens for foreigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X