കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: നീക്കം ക്യാന്‍സര്‍ തടയാന്‍!!പ്ലാസ്റ്റിക് സ്പൂണുകള്‍ക്ക് വിലക്ക്, നടപടിയെന്നും മുന്നറിയിപ്പ്

ഖമീസ് മുഷൈത്ത്' മുനിസിപാലിറ്റി'യാണ് പ്ലാസ്റ്റിക് സ്പൂണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്

  • By Sandra
Google Oneindia Malayalam News

റിയാദ്: ചൂടുപാനീയങ്ങളില്‍ പ്ലാസ്റ്റിക് സ്പൂണുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെന്ന് സൗദി. ഖമീസ് മുഷൈത്ത്' മുനിസിപാലിറ്റി'യാണ് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്കിടയാക്കുന്ന മുന്നറിയിപ്പോടെ പ്ലാസ്റ്റിക് സ്പൂണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. നിരോധനം ലംഘിച്ച് സ്പൂണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥം ചൂടുള്ള ഭക്ഷണപദാര്‍ത്ഥത്തില്‍ പ്ലാസ്റ്റിക് സ്പൂണുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നുവെന്ന കണ്ടെത്തലാണ് നിരോധനത്തിന് പിന്നിലുള്ളത്. ആരോഗ്യത്തിന് ഹാനികരമാവുന്ന നടപടി ഏത് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുണ്ടായാലും തക്കതായ ശിക്ഷ നല്‍കുമെന്ന് ഖമീസ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.

കഫേകള്‍ക്കും താക്കീത്

കഫേകള്‍ക്കും താക്കീത്

സൗദിയിലെ കഫേകള്‍, ബൂഫിയകള്‍ എന്നിവിടങ്ങളില്‍ ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഇത്തരം പ്ലാസ്റ്റിക് സ്പൂണുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നീക്കം.

 വിലക്ക് ഖമീസ് മുഷൈത്തില്‍

വിലക്ക് ഖമീസ് മുഷൈത്തില്‍

സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഖമീസ് മുഷൈത്ത് മുനിസിപ്പാലിറ്റിയുടേതാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. സൗദിയുടെ മറ്റ് ഭാഗങ്ങള്‍ക്ക് ഇത് ബാധകമല്ല.

ബദലുകളെ ആശ്രയിക്കാം

ബദലുകളെ ആശ്രയിക്കാം

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന പ്ലാസ്റ്റിക് സ്പൂണുകള്‍ക്ക് പകരമായി മരത്തില്‍ നിര്‍മിച്ച സ്പൂണുകളോ സ്റ്റിക്കുകളോ ഉപയോഗിക്കണമെന്നും നിരോധനത്തിനൊപ്പം മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു. സൗദിയിലെ കഫേകള്‍ക്കും ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്

രാസപദാര്‍ത്ഥം ഭീഷണിയാവും

രാസപദാര്‍ത്ഥം ഭീഷണിയാവും

ചൂടുള്ള ഭക്ഷണങ്ങളില്‍ പ്ലാസ്റ്റിക് സ്പൂണ്‍ ഉപയോഗിക്കുമ്പോള്‍ ബിസ്‌ഫെനോല്‍ എ എന്ന പദാര്‍ത്ഥം മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മുനിസിപ്പാലിറ്റി വക്താവ് ബദര്‍ ഖാലിദ് ബര്‍നി വ്യക്തമാക്കുന്നു.

 അമിത വണ്ണവും സ്പൂണും തമ്മില്‍

അമിത വണ്ണവും സ്പൂണും തമ്മില്‍

പ്ലാസ്റ്റിക് സ്പൂണുകള്‍ ചൂടുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ബിസ്‌ഫെനോല്‍ എ ക്യാന്‍സറിനും അമിത വണ്ണത്തിനും ഇടയാക്കുന്നുവെന്നും മുനിസിപ്പാലിറ്റി വക്താവ് വ്യക്തമാക്കുന്നു.

English summary
Saudi: Khamese Mushait municipality bans plastic spoons in food items.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X