കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂമോണിയ ബാധിതനായി സൗദി രാജാവ്, ആരോഗ്യ നില തൃപ്തികരം

  • By Meera Balan
Google Oneindia Malayalam News

മനാമ: ന്യുമോണിയ ബാധിതനായി ചികിത്സയില്‍ കഴിയുന്ന സൗദി രാജാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്‌തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു . സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് ആണ് കഴിഞ്ഞ ഒരാഴ്ചയായി ന്യുമോണഇയ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് .

ശ്വാസകോശത്തിന് അണുബോധയേറ്റതിനാല്‍ കൃത്യമ സംവിധാനങ്ങളോടെയാണ് രാജാവ് ശ്വസോച്ഛോസം നടത്തുന്നത് . റിയാദിലെ കിങ് അബ്ദുള്‍ അസീസ് ആശുപത്രിയിലാണ് രാജാവിനെ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്.

King Abudullah

താത്ക്കാലികമായിട്ടാണ് ട്യൂബ് വഴി ശ്വാസോച്ഛോസം നടത്തുന്നതെന്നും അണുബാധ മാറുന്നതോടെ 90കാരനായ രാജാവ് ആരോഗ്യം വീണ്ടെടുക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു . കഴിഞ്ഞ മാസം അവസാനത്തോടെ ചില പൊതുപരിപാടികളില്‍ നിന്നെല്ലാം രാജാവ് വിട്ടു നില്‍ക്കാന്‍ തുടങ്ങിയിരുന്നു .

സൗദി കിരീട അവകാശിയായ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരാനാണ് രാജാവിന് പകരം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് . ബുധനാഴ്ചയാണ് രാജാവിനെ ആശുപത്രിയിലാക്കിയത് . രാജാവ് ആശുപത്രിയിലാണെന്ന വാര്‍ത്ത പുറത്ത് വന്നതോടെ സൗദി സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ അഞ്ച് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി .

English summary
Saudi king in stable condition.Lung infection required insertion of tube to help monarch breathe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X