കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഴക്കന്‍ ജെറുസലേം പലസ്തീന് അവകാശപ്പെട്ടതെന്ന് സൗദി രാജാവും

  • By Desk
Google Oneindia Malayalam News

റിയാദ്: കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്ന ഒ.ഐ.സി ആഹ്വാനത്തിനു പിന്നാലെ പുണ്യനഗരം ഫലസ്തീനികള്‍ക്കവകാശപ്പെട്ടതാണെന്ന പ്രഖ്യാപനവുമായി സൗദി അറേബ്യയും രംഗത്തെത്തി.

ഫലസ്തീന്‍ രാഷ്ട്രം അവകാശം

ഫലസ്തീന്‍ രാഷ്ട്രം അവകാശം

സൗദി ശൂറാ കൗണ്‍സിലില്‍ സൗദി ഭരണാധിരാകി സല്‍മാന്‍ രാജാവ് നടത്തിയ പ്രസംഗത്തിലാണ് ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയത്. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനും യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റാനുമുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരേ അന്താരാഷ്ട്ര പ്രതിഷേധം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് സൗദി അറേബ്യയും രംഗത്തെത്തിയത്.

ഒ.ഐ.സിയുടെ ഇസ്തംബൂള്‍ സമ്മേളനം

ഒ.ഐ.സിയുടെ ഇസ്തംബൂള്‍ സമ്മേളനം

തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ യോഗത്തില്‍ കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രൂപീകരിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരുന്നു. അതുവരെ മധ്യപൗരസ്ത്യ ദേശത്ത് സമാധാനം പുലരില്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറയുകയുമുണ്ടായി. ഒ.ഐ.സി സെക്രട്ടേറിയറ്റിന് ആതിഥ്യമരുളുന്ന സൗദി അറേബ്യ ഇസ്തംബൂള്‍ യോഗത്തിലേക്ക് മുതിര്‍ന്ന വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനെയാണ് ഇത്തവണ അയച്ചത്.

യു.എസ് നിലപാട് പക്ഷപാതപരം

യു.എസ് നിലപാട് പക്ഷപാതപരം

മേഖലയിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണണമെന്ന് സല്‍മാന്‍ രാജാവ് തന്റെ ശൂറാ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. അവയില്‍ ഏറ്റവും പ്രധാനമാണ് ഫലസ്തീന്‍ പ്രശ്‌നം. കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ അവകാശം വകവച്ചുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനികളുടെ അവകാശത്തിനെതിരായ അത്യന്തം പക്ഷപാതപരമായ നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റിന്റേതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അത് അന്താരാഷ്ട്ര ഉറപ്പുകള്‍ക്ക് വിരുദ്ധമാണെന്നും അറിയിച്ചു.

നിലപാട് വ്യക്തമാക്കി സല്‍മാന്‍ രാജാവ്

നിലപാട് വ്യക്തമാക്കി സല്‍മാന്‍ രാജാവ്

അമേരിക്കയ്ക്കും ഇസ്രായേലിനുമൊപ്പം നിന്ന് ഫലസ്തീനികളുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് അര്‍ഥ ശങ്കയ്ക്കിടയില്ലാത്ത വിധം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് സല്‍മാന്‍ രാജാവ് രംഗത്ത് വന്നതെന്നും ശ്രദ്ധേയമാണ്.

ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തി

ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തി

ജോര്‍ദാനിലെ അബ്ദുല്ല രാജാവ് രണ്ടാമന് സൗദി കൊട്ടാരത്തില്‍ സ്വീകരണം നല്‍കി ഫലസ്തീന്‍ വിഷയത്തില്‍ യോജിച്ച മുന്നേറ്റം വേണമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ശൂറാ കൗണ്‍സിലില്‍ സല്‍മാന്‍ രാജാവ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന ജോര്‍ദാനുള്ള സാമ്പത്തികസഹായ പദ്ധതി സൗദി അറേബ്യ നിര്‍ത്തിവച്ചതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

English summary
Saudi Arabia's King Salman bin Abdulaziz Al Saud has reiterated the Kingdom's stated commitment to a Palestinian state with East Jerusalem as its capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X