കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ ഇന്ത്യക്കാരുടെ പ്രതിസന്ധി തീര്‍ക്കാന്‍ രാജാവ് നേരിട്ട് ഇടപെട്ടു... എല്ലാം പരിഹരിക്കും

Google Oneindia Malayalam News

റിയാദ്: സൗദിയിലെ ഇന്ത്യന്‍ തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ സല്‍മാന്‍ രാജാവ് നേരിട്ട് ഇടപെടുന്നു. എല്ലാ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കണം എന്നാണ് സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തൊഴിലാളികളുടെ മുടങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അവകാശങ്ങളും എല്ലാം ഉടന്‍ തന്നെ കൊടുത്തീര്‍ക്കാന്‍ ആണ് രാജാവ് ഉത്തരവിട്ടിട്ടുള്ളത്. ഇതിനായ് 100 മില്യണ്‍ റിയാല്‍ അനുവദിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

King Salman

സല്‍മാന്‍ രാജാവിന്റെ ഇടപെടലോടുകൂടി തൊഴിലാളി പ്രശ്‌നം ഉടന്‍ അവസാനിയ്ക്കും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കിട്ടാതെ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളായിരുന്നു സൗദിയില്‍ ദുരിതം അനുഭവിച്ചിരുന്നത്.

വേതന സുരക്ഷാ പദ്ധതി പ്രകാരം ആയിരിക്കും തൊഴിലാളികള്‍ക്ക് മുടങ്ങിയ ശമ്പളും ആനുകൂല്യങ്ങളും ലഭിയ്ക്കു. തൊഴില്‍ വകുപ്പിന് രാജാവ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഏതാണ്ട് 179 കോടി രൂപയാണ് പ്രശ്‌നപരിഹാരത്തിന് അനുവദിച്ചിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍മാണ മേഖലയിലെ പല കമ്പനികളും തൊഴിലാളികളെ ഉപേക്ഷിച്ച് പ്രവര്‍ത്തനം അവസാനിപ്പിയ്ക്കുകയായിരുന്നു. ഇതാണ് വലിയ തൊഴില്‍ പ്രതിസന്ധിയിലേയ്ക്ക് നയിച്ചത്. ലേബര്‍ ക്യാന്പുകളില്‍ തൊഴിലാളികളുടെ താമസവും ഭക്ഷണവും സംബന്ധിച്ച പ്രശ്നങ്ങളും പരിശോധിക്കമം എന്ന് തൊഴില്‍ വകുപ്പിന് രാജാവ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Saudi Arabia’s King Salman has allocated SAR 100m ($266.5m) and issued a series of directives with the intention of resolving all cases of unpaid salaries in the kingdom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X