കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കണ്ണുവയ്ക്കുന്നത് വിദേശ നിക്ഷേപത്തില്‍!! സൗദി രാജാവിന്റെ ഏഷ്യാ പര്യടനത്തിന് വന്‍ സംഘം

Google Oneindia Malayalam News

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ഒരു മാസത്തെ ഏഷ്യാ പര്യടനത്തിന് ഞായറാഴ്ച തുടക്കം കുറിയ്ക്കും എണ്ണ കയറ്റുമതിയില്‍ ലോകത്ത് മുന്‍പന്തിയിലുള്ള സൗദി ലോക രാഷ്ട്രങ്ങളുമായി ചേര്‍ന്ന് വിദേശ നിക്ഷേപത്തിന്റെ സാധ്യതകളാണ് സൗദി മുന്നോട്ടുവയ്ക്കുന്നത്. സൗദി അരാംകോയ്ക്ക് വേണ്ടി വിദേശ നിക്ഷേപം സ്വീകരിക്കുന്നതും പരിഗണനയിലുണ്ട്.

മലേഷ്യ, ഇന്‍ഡോനേഷ്യ, ജപ്പാന്‍, ചൈന എന്നീ രാഷ്ട്രങ്ങള്‍ സല്‍മാന്‍ രാജാവ് സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. സൗദിയുടെ സാമ്പത്തിക വ്യവസ്ഥ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വിദേശ പര്യടനം. സല്‍മാന്‍ രാജാവ് മകനും ഉപ കിരീടാവകാശിയുമായ സല്‍മാന്‍ മുഹമ്മദ് 10 മന്ത്രിമാരുള്‍പ്പെട്ട 1,500 അംഗങ്ങള്‍ക്കൊപ്പമാണ് ഏഷ്യാപര്യടനം. ഇതിനൊപ്പം പ്രതിരോധ രംഗം, തീവ്രവാദ വിരുദ്ധ പോരാട്ടം എന്നിവയും പരിഗണനയിലുണ്ട്.

സാമ്പത്തിക ബന്ധങ്ങള്‍

സാമ്പത്തിക ബന്ധങ്ങള്‍

സല്‍മാന്‍ രാജാവ് 10 മന്ത്രിമാരുള്‍പ്പെടെ 1,500 അംഗങ്ങള്‍ക്കൊപ്പമാണ് ഏഷ്യാ പര്യടനത്തിന് പുറപ്പെടുന്നതെന്നാണ് ഇന്‍ഡോനേഷ്യന്‍ അധികൃതര്‍ നല്‍കുന്ന വിവരം. ഏഷ്യയുമായി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണ് സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനം.

നീണ്ട ഇടവേളയ്ക്ക് ശേഷം

നീണ്ട ഇടവേളയ്ക്ക് ശേഷം

ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഫ്, അരാം കോ കമ്പനി എക്‌സിക്യൂട്ടീവുകള്‍ എന്നിവരും സല്‍മാന്‍ രാജാവിനൊപ്പം യാത്ര തിരിയ്ക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ലെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം മിഡില്‍ ഈസ്റ്റിന് പുറത്തേയ്ക്ക് സല്‍മാന്‍ രാജാവ് നടത്തുന്ന ആദ്യത്തെ പര്യടനമാണിത്.

കണ്ണ് ഏഷ്യന്‍ നിക്ഷേപകരില്‍

കണ്ണ് ഏഷ്യന്‍ നിക്ഷേപകരില്‍

2018 ആകുമ്പോഴേയ്ക്കും സൗദി അരാംകോയുടെ അഞ്ച് ശതമാനം ഓഹരികള്‍ ഏഷ്യന്‍ നിക്ഷേപകര്‍ക്ക് വില്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ അധീനതയിലുള്ള അരാംകോ ലക്ഷ്യമിടുന്നത്. എണ്ണ ഉല്‍പ്പാദനത്തെ ആശ്രയിക്കുന്നതില്‍ ഇളവ് വരുത്തിക്കൊണ്ട് അന്താരാഷ്ട്ര നിക്ഷേപം വര്‍ധിപ്പിച്ച് അതുവഴി വരുമാനം കണ്ടെത്താനാണ് സൗദി ലക്ഷ്യമിടുന്നത്. ആഗസ്തില്‍ ചൈന സന്ദര്‍ശിച്ച സൗദി രാജകുമാരന്‍ മുഹമ്മദ് സല്‍മാന്‍ ചൈനയുമായി 15ഓളം പ്രാഥമിക കരാറുകളില്‍ ഒപ്പുവച്ചിരുന്നു. വീട് നിര്‍മാണം, കുടിവെള്ളപദ്ധതികള്‍ എന്നിവ സംബന്ധിച്ചുള്ളതാണ് കരാര്‍. ഇതിന് പുറമേ ജപ്പാനിലെ സോഫ്റ്റ് ബാങ്കുമായി ചേര്‍ന്ന് 45 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ കരാറിലും സൗദി ഒപ്പുവയ്ക്കും.

മലേഷ്യയുമായി നിര്‍ണായക കരാര്‍

മലേഷ്യയുമായി നിര്‍ണായക കരാര്‍

സല്‍മാന്‍ രാജാവ് മകനും കിരീടാവകാശിയുമായ മുഹമ്മദ് സല്‍മാനൊപ്പം ഞായറാഴ്ച തന്നെ പര്യടനം ആരംഭിക്കുമെന്നാണ് മലേഷ്യന്‍ ധികൃതര്‍ നല്‍കുന്ന വിവരം. മലേഷ്യന്‍ സര്‍ക്കാരിന്റെ പെട്രോളിയം നാഷണല്‍ ബിഎച്ച്ഡിയുടെ റാപ്പിഡ് പ്രൊജക്ടുമായി( റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ഇന്റഗ്രേറ്റഡ് ഡവലപ്പ്‌മെന്റ് പ്രൊജക്ട്) ചേര്‍ന്ന് സൗദി അരാംകോയുമായി ചേര്‍ന്ന് കരാറുകള്‍ ഒപ്പുവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്തോനേഷ്യയില്‍ വിദേശ നിക്ഷേപം

ഇന്തോനേഷ്യയില്‍ വിദേശ നിക്ഷേപം

മാര്‍ച്ച് 1 മുതല്‍ 9 വരെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും ബാലിയിലും സംഘം ഉണ്ടായിരിക്കുമെന്ന് മാര്‍ച്ച് 12 മുതല്‍ 14 വരെ ചൈനയിലായിരിക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദര്‍ശനത്തിനിടെ 25 ബില്യണ്‍ ഡോളറിന്റെ സൗദി നിക്ഷേപത്തിനുള്ള കരാറില്‍ ഒപ്പുവയ്ക്കുമെന്ന് കരുതുന്നതായി ഇന്തോനേഷ്യന്‍ ക്യാബിനറ്റ് സെക്രട്ടറി പ്രമോണോ അനുംഗ് വ്യക്തമാക്കി.

സൈനിക ഉടമ്പടികള്‍

സൈനിക ഉടമ്പടികള്‍

മലേഷ്യ, ഇന്തോനേഷ്യ എന്നീ രാഷ്ട്രങ്ങളുമായി ചേര്‍ന്ന് സൈനിക സഹകരണവും സൗദി ലക്ഷ്യമിടുന്നു. ഒരു വര്‍ഷം മുമ്പ് സൗദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മലേഷ്യയുമായി ചേര്‍ന്ന് ആരംഭിച്ച ഇസ്ലാമിക് മിലിട്ടറി അലയന്‍സിന്റെ ഭാഗമായിട്ടായിരിക്കും നീക്കം. ഭീകരവിരുദ്ധ പോരാട്ടാങ്ങള്‍ക്കും ഈ രാജ്യങ്ങളുമായുള്ള സഹകരണവും സൗദി ലക്ഷ്യമിടുന്നു.

English summary
Saudi Arabia's King Salman seeks to bolster economy, defence ties. Saudi Arabia's King Salman seeks to bolster economy, defence tiesAsia is top buyer of Saudi oil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X