കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ അവസരം; 25000 പേര്‍ ഒരുങ്ങി, സൗദി എയര്‍ലൈന്‍സ് റെഡി

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇവരെ നാട്ടിലെത്തിക്കാന്‍ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പദ്ധതി തയ്യാറാക്കി. തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്‌സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്കാണ് അവസരം.

അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ മുഖേന മന്ത്രാലയത്തിന് അപേക്ഷ നല്‍കണം. അതേസമയം, അബ്ഷീര്‍ വഴി അപേക്ഷിച്ച് നാട്ടിലെത്താനുള്ള അവസരം ആഭ്യന്തര മന്ത്രാലയവും ആരംഭിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലേക്ക് അയക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ....

25000 പേരുടെ അപേക്ഷ

25000 പേരുടെ അപേക്ഷ

നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന 25000 പേരുടെ അപേക്ഷ ലഭിച്ചുവെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴില്‍ കരാര്‍ അവസാനിച്ചവര്‍ക്കും ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ക്കുമാണ് ഈ അവസരം. അപേക്ഷ ഇനിയും സ്വീകരിക്കുന്നുണ്ട്. സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിക്കുക.

കമ്പനികള്‍ മുഖേന

കമ്പനികള്‍ മുഖേന

ജോലി ചെയ്യുന്ന കമ്പനികള്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. റീ എന്‍ട്രിയിലും നാട്ടിലേക്ക് മടങ്ങാന്‍ അവസരമുണ്ടെന്ന് ചില കമ്പനികള്‍ക്ക് വിവരം ലഭിച്ചു. ഇത്തരക്കാര്‍ക്ക് സൗദിയില്‍ കൊറോണ രോഗം പൂര്‍ണമായി ഭേദമായ ശേഷം തിരിച്ചെത്താന്‍ അവസരമുണ്ടാകും.

ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക് മെയ് മാസത്തില്‍ അവസരമുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് വിമാനം പറക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഈ അനുമതി ലഭിച്ചാലായിരിക്കും ഇന്ത്യയിലേക്കുള്ള സര്‍വീസ്. പാകിസ്താനിലേക്കും മെയ് മാസത്തില്‍ തന്നെയാണ് യാത്രയുണ്ടാകുക എന്നാണ് വിവരം.

വേണ്ട രേഖകള്‍

വേണ്ട രേഖകള്‍

എല്ലാ രാജ്യങ്ങളിലേക്കും തിരിച്ചുപോകുന്നവര്‍ക്ക് അവസരം ഒരുക്കുന്നുണ്ട്. കമ്പനികള്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫൈനല്‍ എക്‌സിറ്റ് രേഖ, ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ്, കമ്പനി എടുത്തു നല്‍കിയ യാത്രാ ടിക്കറ്റ്, എല്ലാ ആനുകൂല്യങ്ങളും ലഭിച്ചു എന്ന രേഖ എന്നിവ അപേക്ഷക്കൊപ്പം നല്‍കണം.

ഫിലിപ്പീന്‍സിലേക്ക് വിമാനം പറന്നു

ഫിലിപ്പീന്‍സിലേക്ക് വിമാനം പറന്നു

കഴിഞ്ഞദിവസം ഫിലിപ്പീന്‍സിലേക്കുള്ള വിമാനം പുറപ്പെട്ടു. റിയാദ് വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. അപേക്ഷ സമര്‍പ്പിച്ച് അഞ്ചുദിവസത്തിനകം മന്ത്രാലയം പരിശോധിച്ച് തീരുമാനമെടുക്കും. അതേസമയം, അബ്ഷീര്‍ വഴി ആഭ്യന്തര മന്ത്രാലയവും പുതിയ യാത്രാ പദ്ധതി തുടങ്ങിയിട്ടുണ്ട്.

അബ്ഷീര്‍ വഴി ഇങ്ങനെ

അബ്ഷീര്‍ വഴി ഇങ്ങനെ

എക്‌സിറ്റിലോ റീ എന്‍ട്രിയിലോ നാട്ടിലേക്ക് തിരിക്കാം. സൗദി രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് ഈ പദ്ധതിയെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബ്ഷീര്‍ പോര്‍ട്ടലിലെ ഔദ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്ര സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം. അനുമതി ലഭിച്ചാല്‍ മൊബൈലില്‍ സന്ദേശം ലഭിക്കും. പിന്നീട് ടിക്കറ്റ് തുക അടയ്ക്കണം. റിയാദ്, ജിദ്ദ, മദീന, ദമാം വിമാനത്താവളം വഴിയാണ് യാത്രാ സൗകര്യം.

രാജാവിന്റെ പ്രഖ്യാപനങ്ങള്‍

രാജാവിന്റെ പ്രഖ്യാപനങ്ങള്‍

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ പ്രതിസന്ധി തീര്‍ക്കാന്‍ സൗദി രാജാവ് ഒട്ടേറെ പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. എക്‌സിറ്റ്, റീ എന്‍ട്രി വിസകളുടെ കാലാവധി തീര്‍ന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ പുതുക്കി നല്‍കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരുന്നു. ജവാസാത്ത് ഇതിന്റെ നടപടികള്‍ തുടങ്ങി.

നടപടികള്‍ ഇങ്ങനെ

നടപടികള്‍ ഇങ്ങനെ

സൗദിയില്‍ നിന്ന് നാട്ടില്‍ പോകാന്‍ നിലവില്‍ കൈയ്യിലുള്ള എക്‌സിറ്റ്, റീ എന്‍ട്രി വിസകള്‍ സൗജന്യമായി പുതുക്കി നല്‍കാനാണ് രാജാവ് നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെ അടിക്കുന്ന വിസകളുടെ കാലാവധിയാണ് മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നത്. അബ്ഷീറില്‍ വരും ദിവസങ്ങളില്‍ കാലാവധി നീട്ടിയുള്ള വിവരം ലഭിക്കും.

തടവുകാരെ വിട്ടയക്കാന്‍ ഉത്തരവ്

തടവുകാരെ വിട്ടയക്കാന്‍ ഉത്തരവ്

എക്‌സിറ്റ്, എന്‍ട്രി വിസകളില്‍ നേരത്തെ സ്വന്തം നാടുകളില്‍ പോയവരുടെ റീ എന്‍ട്രി വിസ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി പുതുക്കണമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍പ്പെട്ട് സൗദിയിലെ ജയിലുകളില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിട്ടുണ്ട്. ഇവരുടെ കേസുകളില്‍ കോടതി ഉത്തരവിറക്കരുതെന്നും രാജാവ് നിര്‍ദേശിച്ചു.

ലെവി ഇളവ്, സൗജന്യ ചികില്‍സ

ലെവി ഇളവ്, സൗജന്യ ചികില്‍സ

ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ലെവിയില്‍ ഇളവ് അനുവദിക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. ഒമ്പത് ജീവനക്കാരില്‍ കുറവുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം. കൊറോണ രോഗ ചികില്‍സ സൗദിയിലെ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരുന്നു. നിയമലംഘകരായി കഴിയുന്നവര്‍ക്ക് പോലും കൊറോണ രോഗത്തിന് സൗജന്യമായി ചികില്‍സിക്കാം.

അഞ്ച് പ്രവാസികള്‍ കൂടി മരിച്ചു

അഞ്ച് പ്രവാസികള്‍ കൂടി മരിച്ചു

അതേസമയം, സൗദിയില്‍ ബുധാഴ്ച അഞ്ച് കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 1141 പുതിയ കേസുകളും രേഖപ്പെടുത്തി. മരിച്ചവര്‍ പ്രവാസികളാണ്. മരണ സംഖ്യ 114 ആയി ഉയര്‍ന്നു. മക്കയില്‍ മാത്രം മരിച്ചത് 45 പേരാണ്. സൗദിയില്‍ ഇതുവരെ 1812 പേര്‍ക്ക് കൊറോണ രോഗം ഭേദമായിട്ടുണ്ടെന്നത് ആശ്വാസകരമായ വിവരമാണ്.

അജിത്തിനേക്കാള്‍ ഒരടി മുന്നില്‍ വിജയ്; കോടിയിലധികം രൂപ സംഭാവന!! കേരളത്തെയും മറന്നില്ലഅജിത്തിനേക്കാള്‍ ഒരടി മുന്നില്‍ വിജയ്; കോടിയിലധികം രൂപ സംഭാവന!! കേരളത്തെയും മറന്നില്ല

English summary
Saudi King Salman's Special orders to allow return of expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X