കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തിൽ നിന്ന് ഇറങ്ങാൻ സ്വർണ എസ്കലേറ്റർ, പരിചരിക്കാൻ 1500 പേർ, സൗദി രാജാവിന്റെ റഷ്യൻ സന്ദർശനം

രണ്ടു സെവൻ സ്റ്റാർ ഹോട്ടലിനു ആവശ്യമായതെല്ലാം രാജാവിനോടൊപ്പം റഷ്യയിലെത്തിയിട്ടുണ്ട്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

മോസ്കോ: സൗദി രാജാവ് സൽമാന്റെ ററഷ്യൻ സന്ദർശനം ചർച്ചയാകുന്നു. സൗദി രാജാവിനെ വരവേൽക്കാനായി തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. റഷ്യയിൽ രാജാവ് വിമാനത്തിൽ നിന്ന് ഇറങ്ങിയത് സ്വർണ്ണത്തിൽ തീർത്ത എസ്കലേറ്ററിലായിരുന്നു. കൂടാതെ നടക്കാൻ പ്രത്യേകം അണിയിച്ചൊരുക്കിയ കർപ്പറ്റ്. 1500 ൽ പരം ആളുകളാണ് രാജാവിന്റെ പരിചരണത്തിനായുള്ളത്. രണ്ടു സെവൻ സ്റ്റാർ ഹോട്ടലിനു ആവശ്യമായതെല്ലാം രാജാവിനോടൊപ്പം റഷ്യയിലെത്തിയിട്ടുണ്ട്. രാജവിനു ആവശ്യമായ എല്ലാ സാധനങ്ങളും ഫർണ്ണിച്ചറുകളടക്ക കൊണ്ടാണ് അദ്ദേഹം റഷ്യയിലെത്തിയത്.

പാകിസ്താന്‍ എയര്‍ലൈന്‍സ് യുഎസിലേക്കുള്ള സര്‍വീസ് നിർത്തുന്നു, കാരണം ട്രംപിന്റെ പ്രസ്താവന?പാകിസ്താന്‍ എയര്‍ലൈന്‍സ് യുഎസിലേക്കുള്ള സര്‍വീസ് നിർത്തുന്നു, കാരണം ട്രംപിന്റെ പ്രസ്താവന?

രാജാവിന്റെ കൂടെ സൗദിയിൽ നിന്ന് എത്തിയവരെ താമസിപ്പിക്കാനായി റഷ്യയിലെ ആഢംബര ഹോട്ടലുകളാണ് തയ്യാറാക്കിയിട്ടുളളത്. ഇവരെ താമസിപ്പിക്കാനായി അവിടെയുണ്ടായിരുന്ന ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആതീവ സുരക്ഷയാണ് രാജ്യത്ത് രാജാവിനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.

saudi king

രാജാവിന്റെ സന്ദർശനത്തെ തുടർന്ന് ഇരു രാജ്യങ്ങളും ബില്യൺ ഡോളറിന്റെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. രഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി ക്രംലിൻ കൊട്ടാരത്തിൽ വച്ച് കരാറിൽ ഒപ്പിട്ടിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ നിക്ഷേപവും , വാണിജ്യവും സഹകരണവും ശക്തമാക്കാൻ സൈദി- റഷ്യ നിക്ഷേപ ഫോറം ആരംഭിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി ഒരു രാജാവ് റഷ്യയിലേക്കു നടത്തുന്ന സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായക ചുവടുവയ്പാണെന്നു പുടിൻ പറഞ്ഞു. സൗദി സന്ദർശിക്കാനുള്ള സൽമാൻ രാജാവിന്റെ ക്ഷണം പുടിൻ സ്വീകരിച്ചിട്ടുണ്ട്.

English summary
saudi Arabia’s King Salman bin Abdulaziz al Saud suffered an embarrassing arrival in Russia when his golden escalator broke down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X