കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവിന്റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഏഷ്യന്‍ പര്യടനം; കൂടെ 1000 പരിവാരങ്ങളും...

ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായാണ് ലോകത്തിലെ ഏറ്റവും ശക്തനായ രാജാവ് വന്‍സംഘവുമായി എത്തിയത്.

  • By Akshay
Google Oneindia Malayalam News

റിയാദ്: ആയിരം പരിവാരങ്ങളുമായി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍റെ ഏഷ്യന്‍ പര്യടനം. 25 രാജകുമാരന്മാരും പത്ത് മന്ത്രിമാരും ലോകത്തിലെ ഏറ്റവും ശക്തനായ രാജാവ് വന്‍സംഘവുമായി എത്തിയത്. 506 ടണ്‍ ലഗേജുമായാണ് ഇവരുടെ യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായാണ് ലോകത്തിലെ ഏറ്റവും ശക്തനായ രാജാവ് വന്‍സംഘവുമായി എത്തിയത്. സന്ദര്‍ശനത്തിനായി കഴിഞ്ഞ ആഴ്ച ഇന്തൊനേഷ്യന്‍ ദ്വീപിലെത്തിയ സല്‍മാന്‍ രാജാവ് ജപ്പാനും ചൈനയുമടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര നീട്ടുകയായിരുന്നു.

 രാജ്യങ്ങള്‍

രാജ്യങ്ങള്‍

സൗദി രാജാവിന്റെ ഏഷ്യന്‍ സന്ദര്‍ശനം വലിയ രാഷ്ട്രീയ പ്രധാന്യത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്.

 വിവിധ മേഖലകളില്‍

വിവിധ മേഖലകളില്‍

എണ്ണ കയറ്റുമതി, വാണിജ്യം, മാനവ വിഭവശേഷി, വിദ്യാഭ്യാസം, ഐടി, സൈനിക സഹകരണം തുടങ്ങി വിവിധ മേഖലകളിലും രാജ്യങ്ങളുമായി രാജാവ് ചര്‍ച്ച നടത്തും.

 ബര്‍മ്മയും മാലി ദ്വീപും

ബര്‍മ്മയും മാലി ദ്വീപും

എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ പുതിയ വിപണി ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. മലേഷ്യയില്‍ സന്ദര്‍ശനം ആരംഭിച്ച അദ്ദേഹം ബര്‍മയിലും മാലിദ്വീപിലും സന്ദര്‍ശനം നടത്തും.

 എണ്ണയിതര സമ്പദ് വ്യവസ്ഥ

എണ്ണയിതര സമ്പദ് വ്യവസ്ഥ

സൗദി അറേബ്യ ഏറ്റുവും കുടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്നത് ഏഷ്യയിലേക്കാണ്. ഇവിടങ്ങളില്‍ നിന്ന് എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്ക് മാറാന്‍ തയ്യാറെടുക്കുന്ന സൗദിയിലേക്ക് നിക്ഷേപം കൊണ്ടു വരുന്നതിനും സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനം ലക്ഷ്യം വെക്കുന്നുണ്ട്.

English summary
Saudi King Salman bin Abdul Aziz's month-long journey through Asia has been eye-catching because of its scale. The world's most powerful royal is touring seven countries with a traveling court of more than 1,000 people, including 25 princes and 10 ministers. The entourage's total baggage weighs a reported 506 tons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X