കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: സന്തുലിത നിതാഖാത് അനിശ്ചിതമായി നീട്ടി, പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസം

തൊഴില്‍ മന്ത്രാലയത്തിലെ അധികൃതരാണ് വ്യക്തമാക്കിയത്

Google Oneindia Malayalam News

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്ന സ്വദേശിവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടമായ സന്തുലിത നിതാഖാത് അനിശ്ചിത കാലത്തേയ്ക്ക് നീട്ടിവച്ചു. ഡിസംബര്‍ 11 മുതല്‍ സൗദിയില്‍ നടപ്പാക്കാനിരുന്ന സന്തുലിത നിതാഖാത് നീട്ടിവച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ അധികൃതരാണ് വ്യക്തമാക്കിയത്.

സൗദിയിലെ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി മറികടക്കാന്‍ അനിവാര്യമായ അഞ്ച് മാനദണ്ഡങ്ങള്‍ സ്ഥാനമൊഴിഞ്ഞ തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് അല്‍ഹഖബാനിയാണ് പ്രഖ്യാപിച്ചത്. ഈ ചട്ടങ്ങള്‍ വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച മന്ത്രാലയം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഇവ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

അഭ്യര്‍ത്ഥന മാനിച്ച്

അഭ്യര്‍ത്ഥന മാനിച്ച്

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സന്തുലിത നിതാഖാത് നടപ്പിലാക്കുന്നത് നീട്ടിവച്ചതെന്നാണ് തൊഴില്‍ വകുപ്പിന്റെ വിശദീകരണം.

പ്രഖ്യാപനം സെപ്തംബറില്‍

പ്രഖ്യാപനം സെപ്തംബറില്‍

ഡിസംബര്‍ 11 മുതല്‍ പരിഷ്‌കരിച്ച രണ്ടാം ഘട്ട നിതാഖാത് നിലവില്‍ വരുമെന്ന് സെപ്തംബറില്‍ സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ സ്വദേശിവല്‍ക്കരണത്തിന്റെ മാനദണ്ഡങ്ങളും നിതാഖാതിന് വേണ്ടി വികസിപ്പിച്ചെടുത്ത വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.

 പ്രതികരണത്തിന്റെ വെളിച്ചത്തില്‍

പ്രതികരണത്തിന്റെ വെളിച്ചത്തില്‍

സന്തുലിത നിതാഖാത് നടപ്പിലാക്കുന്നത് സംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകള്‍, തൊഴില്‍ രംഗത്തെ വിദഗ്ദര്‍ എന്നിവരില്‍ നിന്ന് തൊഴില്‍ മന്ത്രാലയം അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന്റെ വെളിച്ചത്തിലായിരുന്നു പരിഷ്‌കരിച്ച നിതാഖാത് നീട്ടി വയ്്ക്കാന്‍ തീരുമാനിച്ചത്.

അഞ്ച് മാനദണ്ഡങ്ങള്‍

അഞ്ച് മാനദണ്ഡങ്ങള്‍

സ്വദേശിവല്‍ക്കരണത്തിന്റെ തോത്, സ്വദേശികള്‍ക്ക് നല്‍കുന്ന ശരാശരി വേതനം, തൊഴിലാളികളില്‍ സ്ത്രീകളുടെ അനുപാതം, സ്വദേശികള്‍ ജോലിയില്‍ തുടരുന്ന കാലയളവ്, ഉന്നത ശമ്പളത്തിലും പദവിയിലും സേവനമനുഷ്ഠിക്കുന്ന സ്വദേശികളുടെ കണക്ക് എന്നീ അഞ്ച് മാനദണ്ഡങ്ങളാണ് സ്വകാര്യ സ്ഥാപനങ്ങളെ വേര്‍തിരിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിരുന്നത്.

English summary
Saudi labour ministry says extends Mausoon Nitaqat for long.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X