കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഗോത്രത്തെ അപമാനിച്ചു, അഭിഭാഷകന് ചാട്ടവാറടിയും ജയില്‍ ശിക്ഷയും!!!

  • By Sandra
Google Oneindia Malayalam News

റിയാദ്: കേസ് വാദിക്കുന്നതിനിടെ കോടതിയില്‍ ഗോത്രസമുദായത്തെ അപമാനിച്ച അഭിഭാഷകന് തടവും ചാട്ടവാറടിയും. രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനിടെ മറുകക്ഷിയെ ഗോത്രത്തിന്റെ പേര് പരാമര്‍ശിച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് റിയാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. 30 ദിവസത്തെ തടവും 130 ചാട്ടവാറടിയുമാണ് ശിക്ഷ.

അമ്പലത്തില്‍ കയറ്റിയില്ല 250 ദളിത് കുടുംബങ്ങള്‍ കൂട്ടത്തോടെ ഇസ്ലാമില്‍ ചേര്‍ന്നു!!!അമ്പലത്തില്‍ കയറ്റിയില്ല 250 ദളിത് കുടുംബങ്ങള്‍ കൂട്ടത്തോടെ ഇസ്ലാമില്‍ ചേര്‍ന്നു!!!

കക്ഷിക്കെതിര വംശീയാധിക്ഷേപം നടത്തയതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും വിവരമുണ്ട്. എന്നാല്‍ ശിക്ഷ റദ്ദാക്കുന്നതിനായി കോടതി വിധിക്കെതിരെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. അഭിഭാഷകന്‍ വംശീയാധിക്ഷേപം നടത്തിയെന്നതിനുള്ള തെളിവായി കോടതി രണ്ട് സാക്ഷിമൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോടതി നടപടികള്‍ക്കിടയിലെ സംഭവങ്ങള്‍ രേഖപ്പെടുത്തുന്നത് നിയമാനുസൃതമായ തെളിവായി കണക്കാക്കാനാവില്ലെന്നും കുറ്റാരോപിതനായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

arrested

: ആവശ്യക്കാര്‍ ചമഞ്ഞെത്തി, മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച അമ്മയെ കുടുക്കിയതിങ്ങനെ...: ആവശ്യക്കാര്‍ ചമഞ്ഞെത്തി, മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച അമ്മയെ കുടുക്കിയതിങ്ങനെ...

തനിക്കെതിരെ പ്രതികാരം ചെയ്യുന്നതിനും പ്രശസ്തിക്ക് കളങ്കം വരുത്തുന്നതിനും വേണ്ടിയാണ് തനിക്കെതിരെ കേസ് നല്‍കിയതെന്നാണ് അഭിഭാഷകന്റെ അവകാശവാദം. എന്നാല്‍ കേസില്‍ വാദിയോടും പ്രതിയോടും കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാനാണ് കോടതി ഒടുവില്‍ നല്‍കിയ നിര്‍ദ്ദേശം. കോടതിയുടെ മാന്യത കാത്തുസൂക്ഷിച്ച് മാത്രമേ പെരുമാറുകയുള്ളൂവെന്ന് അഭിഭാഷകനെക്കൊണ്ട് കോടതി പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.

English summary
Saudi lawyer jailed for racist remarks against plaintiff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X