കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ എഞ്ചിനീയര്‍ വിസാ കടമ്പകള്‍ ഏറെ കടക്കണം

Google Oneindia Malayalam News

സൗദി: രാജ്യത്ത് എത്തുന്ന വിദേശ എഞ്ചിനീയര്‍മാര്‍ക്ക് ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമെങ്കിലും വേണമെന്ന നിയമം കര്‍ശനമാക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുവാനും ഇത്തരം മേഖലയിലെ പ്രവര്‍ത്തികള്‍ കൂടുതല്‍ കുറ്റമറ്റതാക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.

വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്ത് സൗദിയില്‍ പ്രവേശിക്കുന്ന എഞ്ചിനീയര്‍മാര്‍ സൗദി എഞ്ചിനീയറിംങ് കൗണ്‍സില്‍ ഏര്‍പ്പെടുത്തുന്ന എഴുത്തു പരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കണം.

visa

കൂടാതെ പ്രവര്‍ത്തി പരിചയവും പഠന സര്‍ട്ടിഫിക്കറ്റും അതാത് രാജ്യത്തെ എംബസികള്‍ മുഖേന സാക്ഷ്യപ്പെടുത്തിയിരിക്കണമെന്നും നിബന്ധനയിലുണ്ട്. ഏതെങ്കിലും രേഖകളില്‍ ക്യത്യമം കാട്ടിയതായി തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈകൊള്ളുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

English summary
Saudi; Need to cross Engineer visa obstructions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X