കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: നിതാഖാതിന്റെ സമയപരിധി ഇന്ന് അവസാനിക്കും, മലയാളികള്‍ ആശങ്കയില്‍

  • By Sandra
Google Oneindia Malayalam News

റിയാദ്: സൗദിയിലെ മൊബൈല്‍ റീട്ടെയില്‍ രംഗത്ത് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നു. ടെലികോം രംഗത്ത് സേവനമനുഷ്ഠിക്കുന്ന വിദേശികളെ മാറ്റി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് നിതാഖാത് പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ ടെലികോം മേഖലയില്‍ ജോലി ചെയ്തിരുന്ന നിരവധി മലയാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്.

മൊബൈല്‍ ഷോപ്പുകളില്‍ ജോലിയ്ക്ക് നില്‍ക്കുന്ന വിദേശികള്‍ നിയമനപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ ആശങ്കയിലാക്കിയിട്ടുള്ളത്. വിദേശികളെ ജോലിയില്‍ നിന്ന് നീക്കി തദ്ദേശീയരെ നിയമിക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം അനുവദിച്ച സമയം സെപ്തംബര്‍ 2ന് അവസാനിക്കുകയാണ്. ഇതോടെ തൊഴില്‍ മന്ത്രാലയം പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

nitaqat

തൊഴില്‍ മന്ത്രാലയം പരിശോധന ശക്തമാക്കിയതോടെ 2000 മൊബൈല്‍ കടകള്‍ അടച്ചിട്ടു. ഇതോടെ ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് മലയാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. എന്നാല്‍ മൊബൈല്‍ ഷോപ്പുകള്‍ ഇലക്ട്രോണിക്, ഫാന്‍സി ഷോപ്പുകളായി മാറ്റാനുള്ള ശ്രമം വ്യാപകമായി നടന്നുവരുന്നുണ്ടെങ്കിലും ഇത്തരം ഷോപ്പുകള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള താമസം ഈ പ്രതീക്ഷകളെയും തകര്‍ക്കും. നിതാഖാതിന്റെ ഭാഗമായി തദ്ദേശീയര്‍ക്ക് തൊഴില്‍ മന്ത്രാലയം തൊഴില്‍ പരിശീലനവും ഇതിനൊപ്പം നല്‍കിവരുന്നുണ്ട്.

English summary
Nitaq in mobile retail sector, deadline ends today. Many expats including Keralites on a fear to lost their jobs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X