കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: രാജകുമാരന്റെ വധശിക്ഷ നടപ്പാക്കി, ശിക്ഷയ്ക്ക് പിന്നില്‍ ബന്ധുക്കള്‍ മാപ്പ് നല്‍കാത്തതോ!!

അപൂര്‍വ്വമായ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീറിന്റെ വധശിക്ഷയാണ് സൗദി നടപ്പിലാക്കി

  • By Sandra
Google Oneindia Malayalam News

റിയാദ്: കൊലപാതക കേസില്‍ പ്രതിയായ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പിലാക്കി. അപൂര്‍വ്വമായ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീറിന്റെ വധശിക്ഷയാണ് സൗദി നടപ്പിലാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ശിക്ഷ നടപ്പിലാക്കിയ കാര്യം സ്ഥിരീകരിച്ചത്.

വാളുകൊണ്ട് തലയറുത്ത് വധശിക്ഷ നടപ്പിലാക്കുന്നതാണ് സൗദിയിലെ രീതിയെങ്കിലും രാജകുമാരന്റെ വധശിക്ഷ എങ്ങനെയാണ് നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയില്‍ ഭീകരവാദക്കേസുകളില്‍ അറസറ്റിലായ 47 പേരുടെ വധശിക്ഷ സൗദി ഒരുമിച്ച് നടപ്പിലാക്കിയിരുന്നു.

 തുര്‍ക്കി ബിന്‍ സൗദ്

തുര്‍ക്കി ബിന്‍ സൗദ്

2012ല്‍ തുര്‍ക്കി ബിന്‍ സൗദ് രാജകുമാരന്‍ തലസ്ഥാന നഗരമായ റിയാദില്‍ വച്ച് ഏദല്‍ ബിന്‍ സുലൈമാന്‍ അബ്ദുള്‍ കരീം മുഹമ്മദ് എന്ന സൗദി പൗരനെ വെടിവെച്ചു കൊലപ്പെടുത്തിയ കുറ്റത്തിനാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സൗദി ഈ വര്‍ഷം വധശിക്ഷ നടപ്പാക്കുന്ന 134ാമത്തെ കുറ്റവാളിയാണ് ബിന്‍ സൗദ് രാജകുമാരന്‍.

മാപ്പ് നല്‍കിയാല്‍

മാപ്പ് നല്‍കിയാല്‍

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് നല്‍കാമെന്ന് കേസ് പരിഗണിച്ച കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാപ്പ് നല്‍കാന്‍ തയ്യാറാവാത്ത മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ശിക്ഷ നടപ്പിലാക്കയത്.

രാജകുടുംബാംഗങ്ങള്‍

രാജകുടുംബാംഗങ്ങള്‍

സൗദി അറേബ്യയിലെ രാജകുടുംബാംഗങ്ങളുടെ വധശിക്ഷ നടപ്പിലാക്കുന്ന സാഹചര്യം വളരെച്ചുരുക്കമാണ്. 1975ല്‍ ഫൈസല്‍ ബിന്‍ മുസൈദ് അല്‍ സൗദ് അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.

രാജകുമാരന് വധശിക്ഷ

രാജകുമാരന് വധശിക്ഷ

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ 2014ല്‍ റിയാദിലെ ഒരു കോടതി പേര് വെളിപ്പെടുത്താത്ത ഒരു രാജകുമാരനെ കൊലപ്പെടുത്തിയതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെയ്പ്പിനിടെ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസിലായിരുന്നു ശിക്ഷ.

സൗദി നല്‍കുന്ന കനത്ത ശിക്ഷ

സൗദി നല്‍കുന്ന കനത്ത ശിക്ഷ

കൊലപാതകം, മയക്കുമരുന്ന് കള്ളക്കടത്ത്, കവര്‍ച്ച, പീഡനം, മതവിശ്വാസം ഹനിക്കല്‍ തുടങ്ങിയ കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികള്‍ക്ക് വധശിക്ഷയാണ് സൗദി അറേബ്യയില്‍ നിലവിലുള്ളത്.

English summary
Saudi prince Turki Bin Saud Al-Kabir executed for murder charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X