കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിമാവാന്‍ ഹിജാബും ബുര്‍ഖയും വേണ്ട, അവകാശങ്ങള്‍ക്കുള്ള പോരാട്ടത്തില്‍ സൗദി രാജകുമാരി

മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച് സൗദി രാജകുമാരി അമീറാ അല്‍ തവീല്‍.

  • By Sandra
Google Oneindia Malayalam News

റിയാദ്: മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ച് സൗദി രാജകുമാരി. അമീറാ അല്‍ തവീലാണ് ഹിജാബ് ഉപേക്ഷിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

സൗദിയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്ത അമീറ പൊതുഇടങ്ങള്‍ സ്ത്രീകള്‍ക്ക് നിരസിക്കപ്പെടുന്നതിനെതിരെ വീടിന്റെ അകത്തളങ്ങളില്‍ ചെലവഴിക്കാനും വിസമ്മതിച്ചു. അടിച്ചമര്‍ച്ചപ്പെട്ട സ്ത്രീകള്‍ക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നതിന്റെ തെളിവാണ് അമീറ.

അല്‍വലേദ് ഫൗണ്ടേഷന്‍

അല്‍വലേദ് ഫൗണ്ടേഷന്‍

ലോകത്തെ സമ്പന്നരായ 30 വ്യവസായികളിലൊരാളായ അല്‍ വലീദ് ബിന്‍ തലാലിനെയാണ് വിവാഹം കഴിച്ചിട്ടുള്ളത്. 18ാമത്തെ വയസ്സില്‍ 2001ലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ അല്‍വലേദ് ബിന്‍ തലാല്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്‌സണായി നിയമിക്കപ്പെട്ടു.

 വിവാഹമോചനം

വിവാഹമോചനം

2013ല്‍ ഇരുവരും വിവാഹമോചിതരായെങ്കിലും ബിന്‍ തലാലിനെ നല്ല സുഹൃത്തും മാര്‍ഗ്ഗദര്‍ശിയുമായി കണ്ടതിനാല്‍ സൗഹൃദം തുടര്‍ന്നു. ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണായിരിക്കെ ലോകമെമ്പാടുമുള്ള ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കുന്നതില്‍ അമീറ മികച്ച പങ്ക് വഹിച്ചു.

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം

ആഭ്യന്തര യുദ്ധം മൂലം സിറിയയില്‍ നിന്ന് പലായനം ചെയ്ത സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും സൊമാലിയന്‍ കൂട്ടികള്‍ക്കും സഹായമെത്തിക്കുന്നതില്‍ അമീറ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

 പൊതുചടങ്ങുകളില്‍

പൊതുചടങ്ങുകളില്‍

പൊതുചടങ്ങുകളില്‍ സംബന്ധിക്കുമ്പോള്‍ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് ഒഴിവാക്കിയ അമീറ വീടിന്റെ അകത്തളങ്ങളില്‍ ഇരിക്കാനും വിസമ്മതിച്ചു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി

രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ അമീറ സൗദി സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്കിനേയും ചോദ്യം ചെയ്തിരുന്നു.

English summary
Saudi Princess, Ameerah Al-Taweel who Broke the conventioanal hijab and Bukha bondage to fight for women's rights.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X