നിയമലംഘനം: സൗദിയില്‍ പിടിയിലായത് മലയാളികളുള്‍പ്പെടെ പത്തരലക്ഷം പേര്‍

  • Posted By: SALMA MUHAMMAD HARIS ABDUL SALAM
Subscribe to Oneindia Malayalam

റിയാദ്: നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച കാംപയിന്റെ ഭാഗമായി മലയാളികള്‍ ഉള്‍പ്പെടെ പിടിയിലായവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ കുടിയേറ്റം, വിസാ കാലാവധി കഴിഞ്ഞുള്ള താമസം, തൊഴിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അതിര്‍ത്തി സുരക്ഷ തുടങ്ങിയവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. ഇതിനകം 10,59,888 നിയമ ലംഘകര്‍ പിടിയിലായതായി ജവാസാത്ത് അധികൃതര്‍ വെളിപ്പെടുത്തി.

ഈജിപ്തുകാര്‍ക്ക് പ്രത്യേകമായി നീട്ടിനല്‍കിയ പൊതുമാപ്പ് കഴിഞ്ഞ ദിവസം അവസാനിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ രാജ്യം വിടുന്നതിന് ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നവംബര്‍ 14 ന് അവസാനിച്ചിരുന്നു. എന്നാല്‍ ഈജിപ്തുകാര്‍ക്കു മാത്രം ഇത് നീട്ടിനല്‍കുകയായിരുന്നു. പൊതുമാപ്പ് പ്രഖ്യാപിച്ച 2017 മാര്‍ച്ച് 19 നു മുമ്പ് ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം നല്‍കിയത്. ഇതിനു ശേഷം നിയമം ലംഘിച്ചവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

saudi

അതിനിടെ, പൊതുമാപ്പ് കാലത്ത് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്സിറ്റ് നേടിയിട്ടും രാജ്യം വിടാതെ അനധികൃത താമസം തുടര്‍ന്ന് സുരക്ഷാ വകുപ്പുകളുടെ പിടിയിലാകുന്ന നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.

നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള സഹായം ചെയ്തുകൊടുത്തവരും പോലിസ് പിടികൂടിയിട്ടുണ്ട്. അനധികൃത താമസക്കാര്‍ക്ക് യാത്രചെയ്യാനും പാര്‍ക്കാനും സൗകര്യം ചെയ്തുകൊടുത്തവരാണ് കുടുങ്ങിയത്. 19 മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നാണ് അനധികൃത താമസക്കാരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ നടത്തിവരുന്നത്. ഇങ്ങനെ പിടികൂടപ്പെട്ടവരില്‍ 91,593 പേരെ അവരവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
saudi raids continue against illegal residents

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X