കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യക്ക് മുസ്ലിം ലോകത്ത് ഹൃദയത്തിന്റെ സ്ഥാനം; ഹജ്ജിനെത്തിയ രാഷ്ട്രനേതാക്കളോട് സല്‍മാന്‍ രാജാവ്

സൗദി അറേബ്യക്ക് മുസ്ലിം ലോകത്ത് ഹൃദയത്തിന്റെ സ്ഥാനം; ഹജ്ജിനെത്തിയ രാഷ്ട്രനേതാക്കളോട് സല്‍മാന്‍ രാജാവ്

  • By Desk
Google Oneindia Malayalam News

മിനാ: മുസ്ലിം ലോകത്ത് ഹൃദയത്തിന്റെ സ്ഥാനത്താണ് സൗദി അറേബ്യയെന്നും അതുകൊണ്ടുതന്നെ ലോകമുസ്ലിംകളുടെ സന്തോഷവും ദുഖവും അവിടെ പ്രതിഫലിക്കുമെന്നും സൗദി ഭരണാധികാരി ഫൈസല്‍ രാജാവ് പറഞ്ഞു. ഹജ്ജ് കര്‍മത്തിനെത്തിയ രാഷ്ട്രത്തലവന്‍മാര്‍ക്കും അതിഥികള്‍ക്കും മിനയിലെ കൊട്ടാരത്തില്‍ നല്‍കിയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംകളുടെ ഐക്യത്തിനും സുരക്ഷയ്ക്കുമൊപ്പം ലോകസമാധാനത്തിനു വേണ്ടിയാണ് സൗദി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. മക്കയും മദീനയുമടക്കമുള്ള പുണ്യഭൂമികള്‍ക്കെതിരേ പോലും ഭീകരതയുടെ കരങ്ങള്‍ നീളുന്ന അവസ്ഥയുണ്ടായി. എന്നാല്‍ ഭീകരവാദം തുടച്ചുനീക്കുന്നതില്‍ പൂര്‍ണ വിജയം വരിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ഹജ്ജ് കര്‍മത്തിനെത്തിയ ജനലക്ഷങ്ങള്‍ക്ക് പരമാവധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സൗദി ഭരണകൂടം ശ്രമിച്ചിട്ടുണ്ട്. അതിനായി പരമാവധി മനുഷ്യവിഭവങ്ങളും സമ്പത്തും ചെലവഴിച്ചു. മികച്ച സൗകര്യങ്ങളൊരുക്കുന്നതിനായി കഴിയുന്നത്ര പരിശ്രമങ്ങള്‍ നടത്തി. ഹാജിമാര്‍ക്ക് ഇനിയും കൂടുതല്‍ സൗകര്യമൊരുക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു.

23-1503483953-salma-04-1504497245.jpg -Properties


സുദാന്‍ പ്രസഡന്റ് ഉമര്‍ അല്‍ ബഷീര്‍, ഗാമ്പിയ പ്രസിഡന്റ് ആദം ബാരോ, കോംറോസ് പ്രസിഡന്റ് ഉസ്മാന്‍ ഗസാലി, യമന്‍ വൈസ് പ്രസിഡന്റ് അലി മുഹ്‌സിന്‍ അല്‍ അഹ്മര്‍, ഈജിപ്ത് പ്രധാനമന്ത്രി ഷരീഫ് ഇസ്മാഈല്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കുമാണ് രാജാവ് വിരുന്നൊരുക്കിയത്. ചടങ്ങില്‍ സൗദി ഹജ്ജ്-ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബെന്തിന്‍ സംസാരിച്ചു. ഹാജിമാര്‍ക്ക് കിടയറ്റ സൗകര്യങ്ങളൊരുക്കുകയും സേവനങ്ങള്‍ നല്‍കുകകയും ചെയ്യാന്‍ സഹായിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഹജ്ജ് കര്‍മം വിജയകരമാക്കുന്നതിന് നേതൃത്വം നല്‍കിയ സൗദിഭരണകൂടത്തിനും സല്‍മാന്‍ രാജാവിനും മൗറിത്താനിയ ഇസ്ലാമികകാര്യ മന്ത്രി അഹ്മദ് ഔലദ് അഹല്‍ ദാവൂദ് അതിഥികള്‍ക്കു വേണ്ടി കൃതജ്ഞത രേഖപ്പെടുത്തി.

English summary
King Salman on Saturday held the annual reception at Mina Palace for heads of state, Islamic dignitaries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X