കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍: സൗദി മന്ത്രിസഭയില്‍ അഴിച്ചുപണി

Google Oneindia Malayalam News

Recommended Video

cmsvideo
സൗദി രാജാവ് രണ്ടും കല്‍പ്പിച്ച് തന്നെ, അഴിമതിക്കാര്‍ കൂട്ടത്തോടെ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ രാജകുമാരന്മാരെയും മന്ത്രിമാരെയും അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്തു. 11 രാജകുമാരന്മാരും നാല് മന്ത്രിമാരുമാണ് അറസ്റ്റിലായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സൗദിയില്‍ തിരക്കിട്ട് മന്ത്രിസഭാ പുനഃസംഘടയ്ക്കുള്ള പ്രഖ്യാപനവും ഇതിന് പിന്നാലെ ഉണ്ടായിട്ടുണ്ട്.

പണം മോഷ്ടിച്ചെന്ന് ആരോപണം: പെണ്‍കുട്ടികളെ അധ്യാപിക നഗ്നരാക്കി പണം മോഷ്ടിച്ചെന്ന് ആരോപണം: പെണ്‍കുട്ടികളെ അധ്യാപിക നഗ്നരാക്കി

2009ലെ ജിദ്ദാ വെള്ളപ്പൊക്കം, കൊറോണ വൈറസ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണം പുനഃരാരംഭിക്കുകയാണെന്നും കമ്മറ്റി പ്രഖ്യാപിച്ചിരുന്നു. സൗദി രാജകുമാരന്‍റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ കമ്മറ്റിയുടെ രാജകല്‍പന അനുസരിച്ചാണ് മന്ത്രിമാര്‍ക്കും രാജകുമാരന്മാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

 11 രാജകുമാരന്മാര്‍

11 രാജകുമാരന്മാര്‍

അഴിമതി കേസുകളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 11 രാജകുമാരന്മാരെയും നാല് മന്ത്രിമാരെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി മുതിര്‍ന്ന മന്ത്രിമാരെ പുറത്താക്കിയ സൗദി ബില്യണയര്‍ അല്‍ വലീദ് ബിന്‍ തലാലിനെയും അറസ്റ്റ് ചെയ്തതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 കമ്മറ്റിയുടെ അധികാരം

കമ്മറ്റിയുടെ അധികാരം


അഴിമതി കേസുകളില്‍ അന്വേഷണം നടത്തുന്നതിനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും യാത്രാവിലക്ക്, സ്വത്തും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കല്‍, അഴിമതിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ ഫണ്ടുകള്‍ സ്വത്തുക്കള്‍ എന്നിവ കണ്ടെത്തല്‍ തുടങ്ങിയ അവകാശങ്ങളാണ് അഴിമതി വിരുദ്ധ കമ്മറ്റിയ്ക്കുള്ളത്. മന്ത്രിമാരും രാജകുമാരന്മാരും അഴിമതി വഴി സര്‍ക്കാരിനെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സല്‍മാന്‍ രാജാവ് പ്രശ്നം പരിഹരിക്കുന്നതിനായി കമ്മറ്റിയ്ക്ക് രൂപം നല്‍കാന്‍ ഉത്തരവിട്ടത്.

 പകരം മന്ത്രിമാര്‍

പകരം മന്ത്രിമാര്‍

സൗദി പുറത്താക്കിയ സാമ്പത്തിക കാര്യ മന്ത്രി അദല്‍ ഫക്കേഹിന് പകരം മുഹമ്മദ് അല്‍ തുവൈജിരിയെയും, നാഷണല്‍ ഗാര്‍ഡ് ചീഫ് പ്രിന്‍സ് മെത്തേബ് ബിന്‍ അബ്ദുള്ളയ്ക്ക് പകരം ഖലേദ് ബിന്‍ അയ്യാഫിനേയും നിയമിച്ചിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു ഈ നീക്കം. രണ്ട് മന്ത്രിമാരും രണ്ട് നാവിക സേനാ തലവന്മാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നാവിക സേനാ മേധാവി ലെഫ്. ജനറല്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന് പകരം മേജര്‍ ജനറല്‍ ഫഹദ് അല്‍ഗുഫൈലിയെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്തിട്ടുണ്ട്.

 രാജ്യം വിടാതിരിക്കാന്‍

രാജ്യം വിടാതിരിക്കാന്‍

ജിദ്ദയില്‍ നിന്ന് സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ ഉന്നതര്‍ രാജ്യം വിടുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയിലെ അഴിമതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നേതൃത്വത്തില്‍ നിയമിച്ച കമ്മറ്റിയാണ് മന്ത്രിമാര്‍ക്കും രാജകുമാരന്മാര്‍ക്കും എതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

 കിരീടാവകാശി നിയമനം

കിരീടാവകാശി നിയമനം

ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം സൗദി അഴിമതിയെക്കെതിരെ സൗദി നടത്തുന്ന നിര്‍ണായക നീക്കമാണ് 11 രാജകുമാരന്മാര്‍ക്കും നാല് മന്ത്രിമാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്. സൗദി പ്രതിരോധ മന്ത്രിയുടെ പദവിയിലിരിക്കുന്ന രാജകുമാരന് കിരീടാവകാശി പദവിക്കൊപ്പം ഉപപ്രധാനമന്ത്രിയുടെ ചുമതലയും നല്‍കിയിരുന്നു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനെ കിരീടാവകാശി സ്ഥാനത്തുനിന്ന് നീക്കിയായിരുന്നു നിയമനം.

English summary
According to Al Arabiya TV on Saturday, the committee, headed by Crown Prince Mohammed bin Salman, was formed by royal decree earlier in the day. The report added that four current ministers were also arrested as part of the so-called anti-corruption efforts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X