കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ 'ഭീമന്‍ എലി' വ്യാജമെന്ന് അധികൃതര്‍

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ ഭീമന്‍ എലിക്കഥ വ്യാജമെന്ന് അധികൃതര്‍. കഴിഞ്ഞ കുറച്ച് ദിവസമായി ഫേസ് ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പ്രചരിയ്ക്കുന്ന ഭീമന്‍ എലികഥ ജനങ്ങളെ ഭീതിയിലാഴ്ത്തിയരിരുന്നു. സൗദി അറേബ്യയില്‍ രണ്ട് കുഞ്ഞുങ്ങളെ ഭീമന്‍ എലികള്‍ കൊന്നു എന്നായിരിന്നു ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ പ്രചരിച്ചത്.

ഒരു മീറ്റര്‍ നീളമുണ്ട് എലിയ്‌ക്കെന്നും മറ്റും പറഞ്ഞായിരുന്നു പ്രചരണം. എന്നാല്‍ ആ വാര്‍ത്ത വസ്തുത വിരുദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞതായി ഒരു അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

Face Book

ഭീമന്‍ എലി കുട്ടികളെ തിന്നുന്നുവെന്നും ഇതിന് 2.5 സെന്റീമീറ്റര്‍ നീളമുള്ള നാല് കൂര്‍ത്ത പല്ലുകളുണ്ടെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പ്രചരിച്ചിരുന്നു. മാത്രമല്ല രണ്ട് ചെറിയ കുട്ടികളെ എലി കൊന്നുവെന്നും പ്രചരിച്ചിരുന്നു.

സൗദി പ്രതിരോധ വകുപ്പാണ് ഇതൊരു നുണ പ്രചാരണമാണെന്നും ഇതില്‍ യാതൊരു വസ്തുതയും ഇല്ലെന്നും പറഞ്ഞത്. കേണല്‍ സയീദ് സര്‍ഹാനാണ് ഇക്കാര്യം പറഞ്ഞത്. അല്‍മദീന പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സൗദിയില്‍ ഭീമനെലിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം ശക്തമായിരുന്നു.

English summary
Social networks say one-metre-long mouse killed two children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X