കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു; യുഎഇ വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടി

  • By Desk
Google Oneindia Malayalam News

റിയാദ്/ദുബായ്: കര്‍ഫ്യൂ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ പുതിയ ഏകീകൃത പാസ് സംവിധാനം നിലവില്‍ വന്നു. പുറത്തിറങ്ങണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ഈ പാസ് നിര്‍ബന്ധമാണ്. മക്കയിലും മദീനയിലും ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

അതേസമയം, യുഎഇ വിസാ ഇളവ് പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ കാലാവധി തീര്‍ന്ന വിസയ്ക്ക് ഡിസംബര്‍ വരെ നിയമസാധുത നല്‍കിയാണ് പ്രഖ്യാപനം. കൊറോണ വ്യാപിക്കുകയും ദിവസവും മരണം സംഭവിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

പുതിയ ഏകീകൃത പാസ്

പുതിയ ഏകീകൃത പാസ്

സൗദിയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഏകീകൃത പാസ് സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. കര്‍ഫ്യൂവില്‍ ഇളവ് ലഭിച്ചവര്‍ക്ക് പോലും ഈ പാസുണ്ടങ്കിലേ ഇനി പുറത്തിറങ്ങാന്‍ സാധിക്കൂ. അതേസമയം, തൊട്ടടുത്ത കടകളില്‍ നടന്നു പോകുന്നതിന് പാസ് ആവശ്യമില്ല.

റിയാദ്, മക്ക, മദീന

റിയാദ്, മക്ക, മദീന

റിയാദ്, മക്ക, മദീന എന്നിവടങ്ങളിലാണ് ഏകീകൃത പാസ് ആദ്യം നടപ്പാക്കുന്നത്. പാസ് ലഭിക്കണമെങ്കില്‍ പ്രത്യേക ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ മന്ത്രാലയങ്ങളും ബലദിയ്യയും സ്വീകരിച്ചാല്‍ മൊബൈലില്‍ എസ്എംഎസ് ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ സീല്‍ ഉള്‍പ്പെടെയുള്ള പാസാണ് നല്‍കുക.

ഒരു ഡ്രൈവര്‍ക്ക് ഒരു പാസ

ഒരു ഡ്രൈവര്‍ക്ക് ഒരു പാസ

ഒരു ഡ്രൈവര്‍ക്ക് ഒരു പാസ് മാത്രമാണ് ലഭിക്കുക. ഒരു വാഹനത്തിനും ഒരു പാസ് കിട്ടും. വാഹനം ഏത് വഴിയില്‍ ഓടിക്കണമെന്ന് പാസില്‍ വ്യക്തമാക്കും. ഇത് ലംഘിച്ചാല്‍ പിഴ ലഭിക്കും. പുതിയ പാസ് കൈവശമില്ലാതെ പുറത്തിറങ്ങിയാല്‍ ആദ്യം 10000 റിയാല്‍ പിഴയും പിന്നീട് 20000 പിഴയും കിട്ടും.

 ആറ് കൊറോണ മരണം

ആറ് കൊറോണ മരണം

അതേസമയം, സൗദിയില്‍ ഇന്ന് ആറ് കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണ സംഖ്യ ഇതോടെ 65 ആയി ഉയര്‍ന്നു. രോഗം ബാധിച്ചവരുടെ എണ്ണം 4934 ആയി. മദീന, ജിദ്ദ, മക്ക, ഖത്തീഫ് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തീഫില്‍ ഏറെ നാള്‍ക്ക് ശേഷമാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്.

യുഎഇയില്‍ വിസാ കാലാവധി നീട്ടി

യുഎഇയില്‍ വിസാ കാലാവധി നീട്ടി

അതേസമയം, യുഎഇയില്‍ വിസാ കാലാവധി നീട്ടി. സന്ദര്‍ശകരുടെയും താമസക്കാരുടെയും വിസാ കാലാവധിയാണ് ഡിസംബര്‍ വരെ നീട്ടിയത്. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വിസക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡ് കാലാവധിയും നീട്ടി. രാജ്യത്തിന് പുറത്തുള്ള താമസ വിസക്കാരുടെ കാലാവധിയും നീട്ടി നല്‍കി.

യുഎഇയില്‍ മൂന്ന് മരണം

യുഎഇയില്‍ മൂന്ന് മരണം

യുഎഇയില്‍ തിങ്കളാഴ്ച മൂന്ന് പേര്‍ മരിച്ചു. ഇതോടെ കൊറോണ മരണം യുഎഇയില്‍ 25 ആയി ഉയര്‍ന്നു. രോഗ ബാധിതരുടെ നിരക്ക് കുറയുന്നതായിട്ടാണ് വിലയിരുത്തല്‍. ജാഗ്രത തുടരണമെന്നും എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്നും ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി സൗദി അറേബ്യ; ഇന്ത്യയ്ക്ക് തലോടല്‍, യൂറോപ്പിനെ തൊട്ടില്ലഅമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി സൗദി അറേബ്യ; ഇന്ത്യയ്ക്ക് തലോടല്‍, യൂറോപ്പിനെ തൊട്ടില്ല

യുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍; കുവൈത്തിലും പ്രതിസന്ധി, ഏപ്രില്‍ 30 വരെ സമയം അനുവദിച്ചുയുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍; കുവൈത്തിലും പ്രതിസന്ധി, ഏപ്രില്‍ 30 വരെ സമയം അനുവദിച്ചു

English summary
Saudi starts new pass system; UAE extend Visa until December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X