• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അറബ് രാജ്യങ്ങളെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള സൗദിയുടെ തന്ത്രങ്ങള്‍ പാളുന്നു

  • By desk

റിയാദ്: അറബ് രാജ്യങ്ങളെ തങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്താനും മധ്യപൗരസ്ത്യ ദേശത്ത് തങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള നയങ്ങള്‍ നടപ്പിലാക്കാനുമുള്ള സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ തന്ത്രങ്ങള്‍ പാളുന്നതായി വിലയിരുത്തല്‍. ഫലസ്തീന്‍ പ്രശ്‌നത്തിലുള്‍പ്പെടെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ അംഗീകരിക്കാന്‍ മറ്റ് രാജ്യങ്ങളെ ഭീഷണിയിലൂടെയും മറ്റും പ്രേരിപ്പിക്കുകയെന്ന തന്ത്രമാണ് അടുത്തകാലത്തായി സൗദി അറേബ്യയും സഖ്യകക്ഷികളായ യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളും നടപ്പിലാക്കി വരുന്നത്.

ഖത്തറിനെതിരായ ഉപരോധം

ഖത്തറിനെതിരായ ഉപരോധം

മധ്യപൗരസ്ത്യ ദേശത്ത് തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്താനുള്ള സൗദിയുടെ ശ്രമങ്ങളില്‍ പ്രധാനവിലങ്ങുതടി ഖത്തറായിരുന്നു. ഖത്തറിന്റെ ഇറാന്‍ ചങ്ങാത്തം, സ്വതന്ത്ര നിലപാടുകള്‍, മേഖലയിലെ സ്വാധീനശക്തിയായ അല്‍ ജസീറയുടെ സാന്നിധ്യം തുടങ്ങിയവ രാജ്യത്തെ സൗദി സഖ്യത്തിന്റെ കണ്ണിലെ കരടാക്കി മാറ്റി. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ സൗദി സഖ്യം മുന്നോട്ടുവന്നത്. ഖത്തറിനെ സാമ്പത്തികമായും രാഷ്ട്രീയമായും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പക്ഷെ, സൗദി താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ വിനയാവുകയാണ് ചെയ്തത്. ഇറാന്‍, തുര്‍ക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം കൂടുതല്‍ ശക്തമാവാനാണ് ഉപരോധം വഴിവെച്ചത്. ഖത്തറാവട്ടെ, ആറു മാസത്തിലേറെയായി തുടരുന്ന ഉപരോധത്തെ വിജയകരമായി ചെറുത്തുനില്‍ക്കുകയുമുണ്ടായി.

 യമനിലെ സൈനിക ഇടപെടല്‍

യമനിലെ സൈനിക ഇടപെടല്‍

2015ലായിരുന്നു ഇറാന്‍ അനുകൂല ഹൂത്തിവിമതര്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ആക്രമണം തുടങ്ങിയത്. ഇവിടെയും ഇറാനായിരുന്നു പ്രശ്‌നം. അയല്‍രാജ്യമായ യമനില്‍ ഇറാന്റെ സ്വാധീനം ശക്തമാകുന്നത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്നതിനാല്‍ ഹൂത്തികളില്‍ നിന്ന് യമനിനെ മോചിപ്പിക്കുകയെന്നതായിരുന്നു സൗദി തന്ത്രം. ഇതിനായി യമനിലെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണച്ച സൗദി സഖ്യം ഹൂത്തികള്‍ക്കെതിരേ സൈനിക നീക്കം നടത്തുകയായിരുന്നു. എന്നാല്‍ വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ കാര്യമായി പുരോഗതി ഉണ്ടാക്കാന്‍ സൗദിസഖ്യത്തിന് സാധിച്ചില്ല. എന്നു മാത്രമല്ല, കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്ന് മിസൈല്‍ ആക്രമണങ്ങളാണ് ഹൂത്തികള്‍ സൗദിക്ക് നേരെ നടത്തിയത്.

ലബ്‌നാന്‍ പ്രധാനമന്ത്രിയുടെ രാജി

ലബ്‌നാന്‍ പ്രധാനമന്ത്രിയുടെ രാജി

ലബ്‌നാന്‍ പ്രധാനമന്ത്രി റസാദ് ഹരീരിയെക്കൊണ്ട് രാജിവയ്പ്പിച്ച നടപടിയായിരുന്നു സൗദിയുടെ പാളിപ്പോയ മറ്റൊരു തന്ത്രം. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയെ പ്രതിസന്ധിയിലാക്കുകയായിരുന്നു സൗദിയുടെ സ്വന്തക്കാരനായ ലബ്‌നാന്‍ പ്രധാനമന്ത്രിയെ രാജിവയ്പ്പിച്ച നടപടിയിലൂടെ സൗദി ഭരണകൂടം ഉദ്ദേശിച്ചത്. ഹിസ്ബുല്ലയും ഇറാനും ചേര്‍ന്ന് മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹത്തെ കൊണ്ട് റിയാല്‍വച്ച് വാര്‍ത്താസമ്മേളനം നടത്തിച്ചെങ്കിലും, ഹരീരിയെ സൗദി തടഞ്ഞുവച്ചിരിക്കുകയാണെന്ന പ്രചാരണം വ്യാപകമായതോടെ അദ്ദേഹത്തെ വിട്ടയക്കാന്‍ സൗദി നിര്‍ബന്ധിതരാവുകയായിരുന്നു. ലബനാനില്‍ തിരിച്ചെത്തിയ ഹരീരിയാവട്ടെ രാജി പിന്‍വലിക്കുകയുമുണ്ടായി.

ഫലസ്തീന്‍ നിലപാടിലെ പാളിച്ച

ഫലസ്തീന്‍ നിലപാടിലെ പാളിച്ച

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവയ്ക്കുന്ന ഇസ്രായേല്‍-ഫലസ്തീന്‍ നയം മറ്റ് അറബ് രാജ്യങ്ങളെ കൊണ്ട് അംഗീകരിപ്പിക്കാന്‍ സൗദി അറേബ്യ കുറച്ചുകാലമായി നടത്തിവരുന്ന ശ്രമങ്ങളും പൂര്‍ണമായും വിജയം കണ്ടിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ ഉപദേശകനും മകളുടെ ഭര്‍ത്താവുമായ ജാരെദ് കുഷ്‌നെറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കയുടെ മിഡിലീസ്റ്റ് നയം മറ്റ് രാജ്യങ്ങളെ കൊണ്ട് അംഗീകരിപ്പിക്കുന്ന കാര്യം സൗദിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജോര്‍ദാനിലെ അബ്ദുല്ല രാജാവ് തുടങ്ങിയവരുമായി സൗദി അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. അതിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കാനുള്ള ശ്രമം സൗദി ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതും വേണ്ടത്ര വിജയിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗള്‍ഫ് മേഖലയില്‍ ബാഹ്യശക്തികള്‍ പിടിമുറുക്കുന്നു

ഗള്‍ഫ് മേഖലയില്‍ ബാഹ്യശക്തികള്‍ പിടിമുറുക്കുന്നു

ഖത്തര്‍ ഉപരോധം, സിറിയന്‍ പ്രതിസന്ധി, ഫലസ്തീന്‍ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധം ഗള്‍ഫ് മേഖലയില്‍ ബാഹ്യശക്തികളുടെ ഇടപെടലിന് അത് വഴിവച്ചതായും വിലയിരുത്തപ്പെടുന്നു. മേഖലയെ നിയന്ത്രിക്കാനുള്ള സൗദി തന്ത്രത്തിനാണ് ഇത് തിരിച്ചടിയായത്. ഇറാന്‍, ഖത്തര്‍, റഷ്യ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയ്ക്ക് മേഖലയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ അവസരം നല്‍കിയെന്നതാണ് സൗദിയുടെ പാളിപ്പോയ തന്ത്രങ്ങളുടെ ബാക്കിപത്രം.ജെറൂസലേം വിഷയത്തില്‍ അറബ് ജനതയുടെ വികാരം അറിഞ്ഞ് പെരുമാറുന്നതില്‍ സൗദി പരാജയപ്പെട്ടപ്പോള്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനാണ് അവസരം മുതലാക്കിയത്.

English summary
Saudi plans to bully Arab states backfires
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more