കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെതിരേ ആക്രമണ ഭീഷണിയുമായി സൗദി; പ്രകോപനം എസ് 400 വ്യോമപ്രതിരോധ സംവിധാനം

Google Oneindia Malayalam News

പാരിസ്: ഖത്തറിനെതിരേ സൈനികാക്രമണം നടത്തുമെന്ന് സൗദി അറേബ്യയുടെ ഭീഷണി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണിനയച്ച കത്തിലാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഖത്തറിനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. റഷ്യയില്‍ നിന്ന് ഖത്തര്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങിയാല്‍ രാജ്യത്തെ ആക്രമിക്കുന്നും ഇത് ഉപേക്ഷിക്കാന്‍ ഖത്തറിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ദിനപ്പത്രമായ ലെ മൊണ്ടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

qatar

അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ്-400 സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറും റഷ്യയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് സൗദി രാജാവ് ഭീഷണി സന്ദേശവുമായി കത്തെഴുതിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സൗദിക്ക് വലിയ ഉല്‍കണ്ഠയുണ്ടെന്നും അത് തീര്‍ക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇടപെടണമെന്നുമാണ് കത്തിലെ ഉള്ളടക്കം. ഖത്തര്‍ റഷ്യയില്‍ നിന്ന് വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കുന്നത് സൗദിയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കത്തില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഖത്തറിന്റെ ആയുധ സംവിധാനം ഇല്ലായ്മ ചെയ്യുന്നതിന് അയല്‍ രാജ്യത്തിനെതിരേ ആക്രമണം നടത്തേണ്ടി വരുമെന്നാണ് രാജാവിന്റെ മുന്നറിയിപ്പ്.

രാജാവ് പ്രസിഡന്റിനെഴുതിയ കത്ത് തങ്ങളുടെ കൈവശമുണ്ടെന്ന് ലേ മൊണ്ടെ ദിനപ്പത്രം അവകാശപ്പെട്ടു. റഷ്യയില്‍ നിന്ന് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഖത്തറിന്റെ റഷ്യന്‍ അംബാസഡര്‍ കഴിഞ്ഞ ജനുവരില്‍ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക സഹകരണം മെച്ചപ്പെടുത്താന്‍ 2017 ഒക്ടോബര്‍ കരാറിലൊപ്പിട്ടതിന് പിന്നാലെയായിരുന്നു അംബാസഡറുടെ പ്രസ്താവന. അതിനിടെ, കഴിഞ്ഞ ഒക്ടോബറില്‍ സല്‍മാന്‍ രാജാവിന്റെ റഷ്യന്‍ സന്ദര്‍ശന വേളയില്‍ റഷ്യയില്‍ നിന്ന് എസ്-400 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു.

English summary
saudi threatens qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X