കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ചീട്ടുകളിക്കെതിരായ നിരോധനവും നീക്കി; മതവിരുദ്ധമെന്ന് ഒരുവിഭാഗം

  • By Desk
Google Oneindia Malayalam News

ജിദ്ദ: സൗദിയില്‍ ചീട്ടുകളിക്കുണ്ടായിരുന്ന നിരോധനം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നീക്കി. മതപരമായ വിലക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്രയും കാലം സൗദിയില്‍ ചീട്ടുകളി നിരോധിച്ചിരുന്നത്. എന്നാല്‍ നിരോധനം നീക്കിയെന്നു മാത്രമല്ല, ആദ്യത്തെ ദേശീയ ചീട്ടുകളി മല്‍സരം സംഘടിപ്പിച്ചിരിക്കുകയാണ് സൗദി അധികൃതര്‍. സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശെയ്ഖ് ആണ് ദേശീയ മല്‍സരം പ്രഖ്യാപിച്ചത്. ആദ്യനാല് സമ്മാന ജേതാക്കള്‍ക്കായി ആകെ ഒരു ദശലക്ഷം റിയാലിന്റെ കാഷ് പ്രൈസും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

cards

ഏപ്രില്‍ നാലുമുതല്‍ എട്ട് വരെ നടക്കുന്ന മല്‍സരത്തിന് സൗദി അറേബ്യന്‍ ഫെഡറേഷന്‍ ഫോര്‍ ഇലക്ട്രോണിക് ആന്റ് ഇന്റലക്ച്വല്‍ സ്‌പോര്‍ട്‌സ് ആണ് നേതൃത്വം നല്‍കുക. എന്നാല്‍ മല്‍സരത്തിന് അനുകൂലവും പ്രതികൂലമായ അഭിപ്രായപ്രകടനങ്ങളുമായി സൗദികള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി. ചീട്ടുകളി ചൂതാട്ടമാണെന്നും അത് ഇസ്ലാം വിരുദ്ധമാണെന്നും ഒരു വിഭാഗം വാദിച്ചു. 'പണം വയ്ക്കാതെയുള്ള ചൂട്ടുകളി തന്നെ ഇസ്ലാമില്‍ നിഷിദ്ധമാണ്. എന്നാല്‍ പണം വച്ചുള്ള കളിക്കാണ് ഇപ്പോള്‍ ഭരണകൂടം അനുവാദം നല്‍കിയിരിക്കുന്നത്. ദൈവം പൊറുക്കട്ടെ'- എന്നാണ് ഒരാളുടെ കമന്റ്. 'ചൂതാട്ടവും ഇപ്പോള്‍ ഹലാലായിരിക്കുന്നു. വലിയ കാര്യം തന്നെ. ആദ്യത്തെ ചൂതാട്ടകേന്ദ്രത്തിനായി കാത്തിരിക്കുന്നു\' എന്നാണ് ഒരാളുടെ പരിഹാസ രൂപത്തിലുള്ള പോസ്റ്റ്.

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഫാര്‍മസി ഷോപ്പുകളിലും സൗദിവല്‍ക്കരണത്തിന് മുറവിളി ഉയരുന്നുപ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഫാര്‍മസി ഷോപ്പുകളിലും സൗദിവല്‍ക്കരണത്തിന് മുറവിളി ഉയരുന്നു

എന്നാല്‍ ചീട്ടുകളി മല്‍സരം നടത്താനുള്ള തീരുമാനത്തെ അഭിനന്ദിച്ച ചിലര്‍ മല്‍സരത്തില്‍ പങ്കെടുക്കാനുള്ള ആവേശത്തിലാണ് തങ്ങളെന്ന് ട്വിറ്ററില്‍ കുറിച്ചു. മല്‍സര നിയമങ്ങളടങ്ങിയ മാന്വല്‍ ഉടന്‍ തയ്യാറാക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണില്‍ അധികാരത്തിലെത്തിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഷന്‍ 2030ന്റെ ഭാഗമായി വിവിധ പരിഷ്‌ക്കാരങ്ങളാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതില്‍ നിലവിലുണ്ടായിരുന്ന നിരപോധനം അദ്ദേഹം എടുത്തുകളഞ്ഞിരുന്നു. മൂന്നു പതിറ്റാണ്ട് പിന്നിട്ട സിനിമാ നിര്‍രോധനവും അദ്ദേഹം പിന്‍വലിക്കുകയുണ്ടായി.

English summary
Saudi Arabia has announced it will host a card-playing national competition for the first time, in a move that has officially legalised the activity that was previously banned under religious pretexts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X