• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീകളെ ചേര്‍ത്തുപിടിച്ച് സൗദി ഭരണകൂടം; ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ നിയമം

  • By desk

റിയാദ്: ഇക്കാലമത്രയും സ്ത്രീകളെ പൊതു മണ്ഡലങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്ന സൗദി ഭരണകൂടം അവരെ കരുതലോടെ ചേര്‍ത്തു പടിക്കുന്നു. വാഹനമോടിക്കാനും പൊതുചടങ്ങുകളില്‍ പുരുഷന്‍മാര്‍ക്കൊപ്പം ഒത്തുചേരാനും മതവിധികള്‍ നല്‍കാനുമുള്ള അവകാശങ്ങള്‍ അനുവദിക്കപ്പെട്ടതിനു പിന്നാലെ, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറ്റകരമാക്കുന്ന പുതിയ നിയമം സൗദി നടപ്പാക്കുന്നു.

നിയമം രണ്ടുമാസത്തിനകം നടപ്പാക്കും

നിയമം രണ്ടുമാസത്തിനകം നടപ്പാക്കും

ഇതുമായി ബന്ധപ്പെട്ട കരട് നിയമം തയ്യാറായിക്കഴിഞ്ഞു. 60 ദിവസത്തിനകം നിയമം നടപ്പിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സൗദിയിലെ സല്‍മാന്‍ രാജാവ് ഉത്തരവിട്ടുകഴിഞ്ഞു. തടവും ചാട്ടവാറടിയുമാണ് പരിഗണിക്കപ്പെടുന്ന ശിക്ഷ. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനിര്‍മാണമെന്ന് ഭരണകൂടം അറിയിച്ചു. അതാവട്ടെ ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ്. ലൈംഗികാതിക്രമങ്ങള്‍ വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന അപകടങ്ങള്‍ ഏറെ വലുതാണെന്നും ഇത് തടയാന്‍ ശക്തമായ നിയമം നടപ്പില്‍ വരുത്തുകയാണ് ലക്ഷ്യമെന്നും ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ രാജകീയ പ്രസ്താവനയില്‍ അറിയിച്ചു.

 ലൈംഗിക അതിക്രമങ്ങള്‍ വ്യാപകം

ലൈംഗിക അതിക്രമങ്ങള്‍ വ്യാപകം

18നും 48നും ഇടയില്‍ പ്രായമുള്ള സൗദി സ്ത്രീകളില്‍ 80 ശതമാനം പേരും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ടെന്നാണ് 2014ല്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുന്നത്. ഇതിനെതിരായ ശക്തമായ നിയമങ്ങള്‍ ഇല്ലാത്തതാണ് അതിക്രമങ്ങള്‍ വ്യാപകമാവാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിയമം വരുന്നതോടെ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ സ്ത്രീകളും പൗരാവകാശ പ്രവര്‍ത്തകരും.

സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണം

സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണം

ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തെ സ്വാഗം ചെയ്ത് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നത്.

ശ്ലാഘനീയമായ ഈ തീരുമാനം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് പ്രമുഖ അഭിഭാഷകന്‍ ഖലീല്‍ അല്‍ ജഹാനി കുറിച്ചിട്ടു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിലെ സുപ്രധാന ചുവടുവയ്പ്പായാണ് നിയമനിര്‍മാണത്തെ നിയമ വിദഗ്ധന്‍ ഫൈസല്‍ അല്‍ മശ്ഹൂഹ് വിശേഷിപ്പിച്ചത്. തീരുമാനമെടുക്കുന്നതില്‍ പിന്‍സീറ്റിലായിരുന്നു സ്ത്രികളുടെ സ്ഥാനം. രാഷ്ട്ര നിര്‍മാണത്തിലെ അവരും പങ്കും സക്രിയമായിരുന്നില്ല. പുതിയ നിയമം നടപ്പില്‍ വരുന്നതോടെ അതിന് മാറ്റം വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നിയമമാണിതെന്നും അദ്ദേഹം പറഞ്ഞു

സൗദി വിഷന്‍ 2030

സൗദി വിഷന്‍ 2030

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിഷന്‍ 2030ന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ സാമൂഹിക-സംസ്‌ക്കാരിക-സാമ്പത്തിക രംഗങ്ങളില്‍ പൊളിച്ചെഴുത്തിന് വഴി തുറന്നിടുന്നതാണ് 2030ലേക്കുള്ള സൗദിയുടെ കാഴ്ചപ്പാടുകള്‍. സൗദിയെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാനുതകുന്ന ചുവടുവയ്പ്പുകള്‍ ഓരോന്നായി പ്രഖ്യാപിക്കപ്പെടുമ്പോഴും അതിന് നേതൃത്വം നല്‍കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ജനങ്ങളില്‍ നിന്നുള്ള കൈയടികള്‍ ഏറ്റുവാങ്ങുന്നത്.

പുതിയ സൗദി അറേബ്യക്ക് സ്വാഗതം

പുതിയ സൗദി അറേബ്യക്ക് സ്വാഗതം

അത്യാഹ്ലാദത്തോടെയാണ് സ്ത്രീകള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇപ്പോഴാണ് ശരിക്കും മനുഷ്യനാണെന്ന തോന്നലുണ്ടായതെന്നായിരുന്നു ഫറഹ് അല്‍ ജബറിന്റെ ട്വീറ്റ്. പുതിയ നിയമമുള്‍പ്പെടെ കഴിഞ്ഞ ഒരാഴ്ചയിലുണ്ടായ പുതിയ മാറ്റങ്ങളെ സൂചിപ്പിച്ച് മഹ അല്‍ ഫഹദ് പറഞ്ഞതിങ്ങനെ: 'ഓ.കെ... ഇതൊരു സ്വപ്‌നമാണെങ്കില്‍ എന്നെ അതില്‍ നിന്ന് ഉണര്‍ത്തരുത് പ്ലീസ്...' മുനീറ അല്‍ ഇബ്‌റാഹീം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത് പുതിയ സൗദി അറേബ്യയ്ക്ക് സ്വാഗതം എന്നായിരുന്നു.

English summary
A new anti-harassment law has won praise from across Saudi Arabia after King Salman ordered the interior minister to criminalize sexual harassment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more