കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖിന്റെ മധ്യസ്ഥതയില്‍ സൗദിയും യു.എ.ഇയും ഇറാനുമായി അടുക്കുന്നു; ഖത്തര്‍ ഒറ്റപ്പെടുമോ?

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഗള്‍ഫ് മേഖലയിലെ ചിരവൈരികളായ സൗദി അറേബ്യയും ഇറാനും അടുക്കുന്നതായി സൂചന. അയല്‍ രാജ്യമായ ഇറാഖിനെ മധ്യസ്ഥനാക്കിക്കൊണ്ടാണ് സൗദിയുടെ അനുരഞ്ജന ശ്രമം. റിയാദും തെഹ്‌റാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സൗദി അറേബ്യ തങ്ങളുടെ സഹായം തേടിയതായി ഇറാഖ് ആഭ്യന്തര മന്ത്രി ഖാസിം അല്‍ അറജി ഇറാഖി സാറ്റലൈറ്റ് ചാനലായ അല്‍ഗദീറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താല്‍പര്യമെടുത്തത് സൗദി കിരീടാവകാശി

താല്‍പര്യമെടുത്തത് സൗദി കിരീടാവകാശി

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യത്തില്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഹായം തേടിയതെന്ന് അറജി അറിയിച്ചു. കഴിഞ്ഞ ജൂലൈയില്‍ സൗദി അറേബ്യ സന്ദര്‍ശിച്ച വേളയിലാണ് ഇറാഖ് ആഭ്യന്തര മന്ത്രിയോട് സൗദി കിരീടാവകാശി ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഇറാഖ് മധ്യസ്ഥത വഹിക്കണമെന്നായിരുന്നു സൗദിയുടെ ആവശ്യം.

ഇറാന്റെ പ്രതികരണം അനുകൂലം

ഇറാന്റെ പ്രതികരണം അനുകൂലം

അനുരഞ്ജന ശ്രമങ്ങളുടെ കാര്യം ഇറാനുമായി ചര്‍ച്ച ചെയ്തപ്പോള്‍ അനുകൂലമായ പ്രതികരണമാണ് അവരില്‍ നിന്ന് ലഭിച്ചതെന്ന് അറജി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് തെഹ്‌റാന്‍ സന്ദര്‍ശിച്ച് മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. തങ്ങളോടും തങ്ങളുടെ പൗരന്‍മാരോടും മാന്യമായി പെരുമാറാന്‍ സന്നദ്ധമാണെങ്കില്‍ അനുരഞ്ജനത്തിന് തയ്യാറാണെന്നാണ് ഇറാന്റെ നിലപാട്. ഇറാന് സൗദിയുമായി പ്രത്യേക ശത്രുതയൊന്നുമില്ലെന്ന് ഇറാന്‍ വക്താവ് പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തു. ആഗസ്ത് ഒന്നിന് ഇസ്തംബൂളില്‍ നടന്ന ഒ.ഐ.സി യോഗത്തിനിടയിലും സൗദി-ഇറാന്‍ വിദേശമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യു.എ.ഇക്കും ഇറാനോട് താല്‍പര്യം

യു.എ.ഇക്കും ഇറാനോട് താല്‍പര്യം

സൗദിയുടെ പിന്നാലെ യു.എ.ഇയും ഇറാനുമായി അടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാഖിലെ മുതര്‍ന്ന ശിയാ നേതാവ് മുഖ്തദ അല്‍ സദര്‍ ഞായറാഴ്ച യു.എ.ഇ സന്ദര്‍ശിച്ച് അബൂദബിയില്‍ വച്ച് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ച ഇതാണ് വ്യക്തമാക്കുന്നത്. സൗദിയും മുഖ്തദ സദറിന് ഈയിടെ സ്വീകരണം നല്‍കിയിരുന്നു.

ഖത്തറിനെതിരായ നീക്കം?

ഖത്തറിനെതിരായ നീക്കം?

ഇറാനുമായി ചങ്ങാത്തം കൂടാനുള്ള സൗദിയുടെയും യു.എ.ഇയുടെയും നീക്കം മേഖലയില്‍ ഖത്തറിനെ കൂടുതല്‍ ഒറ്റപ്പെടുത്താനുള്ള ശ്രമമായി വിലയിരുത്തുന്നവരുണ്ട്. ഇരു രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണത്തിലൂടെ ഖത്തറിന്റെ രക്ഷയ്‌ക്കെത്തിയ പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. എന്നാല്‍ വ്യാപാരമേഖലയിലുള്‍പ്പെടെ ഖത്തറുമായുള്ള നല്ല ബന്ധം അറുത്തുമുറിച്ച് സൗദിയുമായി ഇറാന്‍ കൈകോര്‍ക്കുമോ എന്ന കാര്യം കണ്ടറിയണം.

സൗദി-ഇറാന്‍ ബന്ധം പ്രശ്‌ന കലുഷിതം

സൗദി-ഇറാന്‍ ബന്ധം പ്രശ്‌ന കലുഷിതം

ഇറാനും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അത്രപെട്ടെന്ന് പറഞ്ഞുതീര്‍ക്കാവുന്നതല്ലെന്നാണ് മേഖലയിലെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഹജ്ജ് തീര്‍ഥാടനത്തിന്റെ കാര്യത്തില്‍ തന്നെ ശക്തമായ നിയന്ത്രണങ്ങള്‍ ഇറാന്‍ പൗരന്‍മാരുടെ മേല്‍ നിലവിലുണ്ട്. ഇതിനു പുറമെ സൗദി ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന ശിയാക്കള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ഇറാനുമായുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന പ്രധാന ഘടകമാണ്. കഴിഞ്ഞ ദിവസം സൗദിയിലെ പ്രധാന ശിയാകേന്ദ്രമായ അവാമിയ്യയില്‍ സൈന്യം നടത്തിയ കുടിയൊഴിപ്പിക്കലില്‍ ആയിരക്കണക്കിന് ശിയാക്കള്‍ വഴിയാധാരമായിരുന്നു. ഭീകരരെന്നാരോപിച്ചായിരുന്നു സൗദിയുടെ നടപടി.

English summary
The government of Saudi Arabia has sought the help of Iraq's prime minister to mend relations between Riyadh and Tehran, according to news reports. Citing Qasim al-Araji, Iraq's interior minister, the Iraqi satellite channel Alghadeer reported that Mohammed bin Salman, the crown prince of Saudi Arabia, has asked Haider al-Abadi to lead the mediation with Iran,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X