കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ് ഭീകരര്‍ക്ക് ആയുധങ്ങളെത്തിച്ചത് സൗദിയും യു.എ.ഇയും! കയറ്റി അയച്ചത് അസര്‍ബൈജാന്‍ വഴി നയതന്ത്ര യാത്രകളുടെ മറവില്‍!!

ഐ എസ് ഭീകരര്‍ക്ക് ആയുധങ്ങളെത്തിച്ചത് സൗദിയും യു.എ.ഇയും! കയറ്റി അയച്ചത് അസര്‍ബൈജാന്‍ വഴി നയതന്ത്ര യാത്രകളുടെ മറവില്‍!!

  • By Desk
Google Oneindia Malayalam News

സോഫിയ (ബള്‍ഗേറിയ): ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ മധ്യപൗരസ്ത്യ ദേശത്തും ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള ഭീകരസംഘങ്ങള്‍ക്ക് രഹസ്യമായി ആയുധങ്ങളെത്തിക്കുന്നത് ഭീകരവിരുദ്ധ യുദ്ധത്തിന്റെ നായകരെന്ന് സ്വയം അവകാശപ്പെടുന്ന സൗദിയും യു.എ.ഇയുമെന്ന് വെളിപ്പെടുത്തല്‍. ബള്‍ഗേറിയക്കാരിയായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക ദില്‍യാന ഗൈറ്റന്തീവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുള്ളത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന അത്യാധുനിക ആയുധങ്ങളാണ് ഈ രാഷ്ട്രങ്ങള്‍ ഭീകരവാദികള്‍ക്കായി മറിച്ചുവില്‍ക്കുന്നത്.

അസര്‍ബൈജാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സില്‍ക് വേ എയര്‍ലൈന്‍സ് വഴിയാണ് സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഭീകരവാദികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ വ്യത്യസ്ത ഇടനിലക്കാര്‍ വഴിയും നയതന്ത്ര ചാനലുകള്‍ ഉപയോഗിച്ചുമാണ് ഇവ കടത്തുന്നത്. ആയുധങ്ങള്‍ വരുന്നത് എവിടെ നിന്നാണെന്നും പോവുന്നത് എങ്ങോട്ടേക്കാണെന്നും തിരിച്ചറിയപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് ഇവ പല കൈകളിലൂടെ മാറി മറിയുന്നത്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളും ഇത്തരം ആയുധക്കടത്തിന് വേണ്ടി അസര്‍ബൈജാന്‍ വിമാനമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇവ ഐ.എസ് ഭീകരര്‍ക്കു പുറമെ കുര്‍ദ് സായുധ വിഭാഗങ്ങള്‍, ആഫ്രിക്കയിലെ സായുധ സംഘങ്ങള്‍ എന്നിവരുടെ കൈകളിലെത്തുന്നു.

28-isis1-29-1503982935.jpg -Properties

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ സില്‍ക് വേ എയര്‍ലൈന്‍സ് ടണ്‍ കണക്കിന് ആയുധങ്ങളുമായി 350 തവണ \'നയതന്ത്രപ്പറക്കലുകള്‍\' എന്ന പേരില്‍ യാത്രകള്‍ നടത്തിയതായി ബള്‍ഗേറിയയിലെ ഏറ്റവും പ്രചാരമുള്ള ട്രഡ് ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ലും 2017ലുമായി ബള്‍ഗേറിയ, സെര്‍ബിയ, എന്നിവിടങ്ങളില്‍ നിന്നുള്ള ആയുധങ്ങള്‍ വഹിച്ചുള്ള \'നയന്ത്രവിമാനങ്ങള്‍\' 23 തവണയാണ് ജിദ്ദയിലേക്കും റിയാദിലേക്കും പറന്നത്. അവിടെ നിന്ന് ഭീകരവാദികള്‍ക്ക് മറിച്ച് വില്‍ക്കുകയായിരുന്നു.
x08-1488968634-06-1470470091-isis1-jpg-pagespeed-ic-zz-jvv9tqa-29-1503983010.jpg -Properties

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയുധങ്ങള്‍ സൗദി സൈന്യം ഉപയോഗിക്കാറില്ല. പകരം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവയാണ് അവര്‍ ഉപയോഗിക്കാറ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മോര്‍ട്ടാറുകള്‍, എസ്.പി.ജി-9, ജി.പി-25 തുടങ്ങിയ ടാങ്ക് വേധ ഗ്രനേഡുകള്‍ തുടങ്ങിയ ആയുധങ്ങള്‍ ഐ.എസ് കേന്ദ്രമായിരുന്ന മൗസിലില്‍ നിന്ന് കണ്ടെടുത്തിരുന്നു. സൗദി വഴിയാണ് ഇവ അവിടെയെത്തിയടെന്നാണ് നിഗമനം. സിറിയയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അലിപ്പോയില്‍ നിന്ന് ബള്‍ഗേറിയന്‍ നിര്‍മിത ആയുധങ്ങള്‍ കാണാനിടയായതാണ് ഇതേക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ മാധ്യമപ്രവര്‍ത്തകയെ പ്രേരിപ്പിച്ചത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബള്‍ഗേറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പത്രം മാധ്യമപ്രവര്‍ത്തകയെ പിരിച്ചുവിടുകയുണ്ടായി.
English summary
saudi uae weapons end up with armed groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X