കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: പഠിയ്ക്കാന്‍ തീരുമാനിച്ച ഭാര്യയെ യുവാവ് മൊഴി ചൊല്ലി

  • By Meera Balan
Google Oneindia Malayalam News

മനാമ: വിദേശത്ത് പഠനത്തിനായി പോകാനൊരുങ്ങിയ ഭാര്യയെ സൗദി യുവാവ് മൊഴി ചൊല്ലി. സൗദി സര്‍ക്കാര്‍ വിദേശപഠനത്തിനായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് സ്വീകരിച്ചതിനാണ് യുവാവ് ഭാര്യയുമായുള്‌ല ബന്ധം വേര്‍പെടുത്തിയത്. ബന്ധം വേര്‍പെടുത്തിയതിന് തൊട്ടുപിന്നാലെ വീണ്ടും വിവാഹിതനാവുകയും ചെയ്തു.

ജസാന്‍ സ്വദേശിയായ യുവാവാണ് പഠനത്തിനായി വിദേശത്ത് പോകാന്‍ തീരുമാനിച്ച ഭാര്യയെ മൊഴി ചൊല്ലിയത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞും ഉണ്ട്. യുവാവിന്റെ വീട്ടുകാരും ഭാര്യയുടെ ബന്ധുക്കളും വിവാഹമോചനത്തില്‍ നിന്ന് പിന്മാറാന്‍ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

Divorce

യൂറോപ്പിലും അമേരിയ്ക്കലും ഉപരിപഠനം നടത്തുന്നതിന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സൗദി ഭരണകൂടം സ്‌കോളര്‍ഷിപ്പ് നല്‍കാറുണ്ട്. ഇത്തരത്തിലുള്ള സ്‌കോളര്‍ഷിപ്പാണ് യുവാവിന്റെ ഭാര്യയ്ക്ക് ലഭിച്ചത്. എന്നാല്‍ പഠനത്തിന് വേണ്ടി വിദേശത്തേയ്ക്ക് പോകാന്‍ തീരുമാനിച്ച ഭാര്യ സ്വാര്‍ത്ഥയാണെന്നും തന്റെയും കുഞ്ഞിന്റെയും കാര്യം ഒര്‍ത്തില്ലെന്നും യുവാവ് പറയുന്നു. ഇത്ര സ്വാര്‍ത്ഥയായ ഭാര്യയെ തനിയ്ക്ക് വേണ്ടെന്നും യുവാവ്.

യുവാവിന്റെ നിലപാട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഏറെപ്പേരും താരുമാനത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ യുവാവാണ് സ്വാര്‍ത്ഥനെന്നും വിദേശത്ത് ഉപരിപഠനം നടത്തിയാല്‍ ഭാര്യയുടെ സ്റ്റാറ്റസ് തന്നെക്കാള്‍ ഉയരുമെന്ന് ഇയാള്‍ ഭയപ്പെട്ടിരുന്നതായും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.

English summary
A Saudi man divorced his wife after she accepted a scholarship to study abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X