കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി;ഭിക്ഷക്കാരിയായി ജീവിച്ച് കോടീശ്വരിയായിമരിച്ചു

  • By Meera Balan
Google Oneindia Malayalam News

റിയാദ്: അയല്‍പക്കത്തെ വൃദ്ധ ഇന്നലെ വരെ അവര്‍ക്ക് യാചകിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല അവര്‍ കോടീശ്വരിയാണ്. ഐഷ എന്ന സൗദിക്കാരിയാണ് തന്റെ മരണത്തിന് തൊട്ട് മുന്‍പ് ചില രഹസ്യങ്ങള്‍ അയല്‍ക്കാരോട് പറഞ്ഞത്. ആ രഹസ്യങ്ങളാകട്ടെ അവരെ സംബന്ധിച്ചിടത്തോളം വലിയ ഞെട്ടലും. തന്‍റെ 50 വര്‍ഷത്തെ ഭിക്ഷാടനം കൊണ്ട് സ്ത്രീ സന്പാദിച്ച കോടികളുടെ കണക്ക് കേട്ടാണ് അയല്‍ക്കാര്‍ ഞെട്ടിയത്.

100 വയസിനോടടുത്ത ഐഷ കഴിഞ്ഞ ദിവസമാണ് മരിച്ചതത്. തെരുവുകളില്‍ അലഞ്ഞും മറ്റും ഭക്ഷണം കണ്ടെത്തുകയും വളരെ ചെറിയ ഒരു വീട്ടില്‍ താമസിയ്ക്കുകയുമായിരുന്നു ഐഷ എന്ന മുത്തശ്ശി. അയല്‍ക്കാര്‍ക്കൊക്കെ യാചകിയായ ഈ വൃദ്ധയെ ഏറെ പരിചിതമായിരുന്നു.

Beggar, Saudi

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രോഗം പിടിപെട്ട് വൃദ്ധ കിടപ്പിലായി. സഹായത്തിനായി അവര്‍ തന്റഎ അയല്‍ക്കാരെ വിളിച്ചു. എന്നിട്ട് തന്നെ സംബന്ധിയ്ക്കുന്ന ചില രഹസ്യങ്ങള്‍ ഇവരോട് പറഞ്ഞു. ഒരു യാചകിയായ ഐഷയ്ക്ക് സ്വന്തമായി 50 ലക്ഷം സൗദി റിയാലിന്റെ ആസ്തിയുണ്ട്. ഇതിന് പുറമെ നാല് പടുകൂറ്റന്‍ ബംഗ്ളാവുകളും.

തന്റെ ഈ സ്വത്തുക്കളെല്ലാം ഭരണകൂടത്തിന് നല്‍കുകയാണെന്ന് ഐഷ അയല്‍ക്കാരനോട് പറഞ്ഞു. തന്നെ അന്വേഷിച്ച് വരാനോ ഈ സ്വത്തുക്കള്‍ക്ക് അവകാശം പറയാനോ ബന്ധുക്കള്‍ ആരും തന്നെയില്ലെന്നും ഇവര്‍ വ്യക്തമാക്കി.

തന്റെ സ്വത്തുക്കള്‍ അധികൃതര്‍ക്ക് നല്‍കുന്നതിന് വേണ്ട സഹായങ്ങളെല്ലാം ചെയ്ത് തരണമെന്ന് മരണത്തിന് മുന്‍പ് വൃദ്ധ അയല്‍ക്കാരനോട് ആവശ്യപ്പെട്ടു. വൃദ്ധയുടെ അന്ത്യാഭിലാഷം അല്‍ക്കാരന്‍ നടത്തിക്കൊടുക്കുകയും ചെയ്തു. അന്‍പത് വര്‍ഷങ്ങള്‍ ഭിക്ഷയെടുത്താണ് സ്ത്രീ കോടിക്കണക്കിന് രൂപ സന്പാദിച്ചത്.

English summary
A Saudi woman lived as a beggar most of her life until she was 100 years. When she died, she left behind millions and four buildings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X