കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശികള്‍ സൗദിയിലേയ്ക്ക് പറക്കണ്ട: നിതാഖാതല്ല, അതുക്കും മേലെ, ചങ്കിടിച്ച് പ്രവാസികള്‍

Google Oneindia Malayalam News

റിയാദ്: വിദേശ ജീവനക്കാരെ ജോലിയ്‌ക്കെടുക്കുന്നതില്‍ നിന്ന് സൗദി കമ്പനികളെ വിലക്കാര്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. സൗദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി കൂടുതല്‍ സൗദി പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയാണ് നീക്കം. തിങ്കളാഴ്ച സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 12.1 ശതമാനം തൊഴിലില്ലായ്മ അനുഭവപ്പെടുന്ന സൗദിയുടെ സ്ഥിതി 2020ഓടെ 9 ശതമാനമാക്കി കുറയ്ക്കുന്നതിനാണ് പുതിയ നയം.

കുറഞ്ഞ വേതനത്തിന് വിദേശ ജോലിക്കാരെ നിയമിച്ചിട്ടുള്ള കമ്പനികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് സ്വദേശികള്‍ക്ക് ജോലി നല്‍കാനും നിര്‍ദേശമുണ്ട്. പ്രധാന വരുമാന സ്രോതസ്സായിരുന്ന എണ്ണ ഉല്‍പ്പാദനത്തിനുപരിയായി സ്വകാര്യമേഖലയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഒരു കോടി 20 ലക്ഷം പേരെ ബാധിക്കുന്നതാണ് സൗദി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

നൂറ് ശതമാനം സൗദികള്‍ക്ക്

നൂറ് ശതമാനം സൗദികള്‍ക്ക്

സൗദി നടപ്പിലാക്കുന്ന പുതിയ നയം അനുസരിച്ച് 500നും 2,999നും ഇടയിലുള്ള കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍ പ്ലാറ്റിനം വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 100 ശതമാനം സൗദികള്‍ക്ക് ജോലി ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. പത്ത് ശതമാനം സൗദികള്‍ ജീവനക്കാരായുള്ള കമ്പനികള്‍ ലോവര്‍ ഗ്രീന്‍, 16 ശതമാനത്തിന് പ്ലാറ്റിനം എന്നിങ്ങനെയാണ് വേര്‍തിരിക്കുന്നത്.

 റീട്ടെയില്‍ സെക്ടറില്‍ പിടിമുറുക്കും

റീട്ടെയില്‍ സെക്ടറില്‍ പിടിമുറുക്കും

റീട്ടെയില്‍ സെക്ടറില്‍ നിലവില്‍ 35 ശതമാനം പ്ലാറ്റിനത്തിനും 25 ശതമാനം ലോവര്‍ ഗ്രീന്‍ വിഭാഗത്തിനുമാണ് എന്നാല്‍ പുതിയ നയം നടപ്പിലാക്കുന്നതോടെ 100 ശതമാനം പ്ലാറ്റിനത്തിനും 35 ശതമാനം ലോവര്‍ ഗ്രീന്‍ കാറ്റഗറിയ്ക്കും വേണ്ടി ഉയര്‍ത്തും. ഔദ്യോഗിക രേഖകളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദികളുടെ അഭാവത്തിന് പിന്നില്‍

സൗദികളുടെ അഭാവത്തിന് പിന്നില്‍

നിര്‍മാണമേഖയില്‍ യോഗ്യതയുള്ള ജീവനക്കാരുടെ അഭാവംകൊണ്ട് ഈ മേഖലയില്‍ സൗദികളുടെ ദൗര്‍ലഭ്യമുണ്ടെന്നും കാഷ്യര്‍, സെയില്‍സ് മാന്‍ തുടങ്ങിയ ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സൗദികളുടെ അഭാവവും, ജോലി ചെയ്യാന്‍ തയ്യാറല്ലാത്തതുമാണ് ഇതിന് പിന്നില്‍.

പുതിയ നയം സെപ്തംബറില്‍

പുതിയ നയം സെപ്തംബറില്‍

സൗദികള്‍ക്ക് പ്രാമുഖ്യം നല്‍കി തൊഴില്‍ രംഗത്ത് വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുള്ള പുതിയ നയം സെപ്തംബര്‍ മൂന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചനകള്‍. നയത്തിന് സൗദി തൊഴില്‍ മന്ത്രി അലി ബിന്‍ നാസര്‍ അല്‍ ഗാഫിസിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

നിതാഖാതിന് പുറമേയും നിയന്ത്രണം

നിതാഖാതിന് പുറമേയും നിയന്ത്രണം

സൗദിയില്‍ നേരത്തെ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കിയ നിതാഖാതില്‍ മലയാളികള്‍ ഉള്‍പ്പെടെ മൊബൈല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. നിതാഖാതിനെക്കാള്‍ കര്‍ശന നിയന്ത്രണങ്ങളാണ് സൗദിയുടെ പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശികള്‍ക്ക് ഉണ്ടാവുക.

English summary
Saudi Arabia plans to tighten restrictions on foreign workers to pressure companies into hiring more Saudi citizens and reduce unemployment among Saudis, government sources said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X