കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: സ്ത്രീകള്‍ക്ക് കൂടുതല്‍ ജിമ്മുകള്‍, ലക്ഷ്യം അടുത്ത ഒളിംപിക്‌സ്!!!

കായികരംഗത്തെ അണ്ടര്‍ സെക്രട്ടറി റീമ ബിന്ദ് ബന്ദാര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരിയാണ് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്

Google Oneindia Malayalam News

മനാമ: സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ ജിമ്മുകള്‍ ആരംഭിക്കാനുള്ള സൗദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി ജനത. കായികരംഗത്തെ അണ്ടര്‍ സെക്രട്ടറി റീമ ബിന്ദ് ബന്ദാര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരിയാണ് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.

ലണ്ടന്‍ ഒളിംപിക്‌സിന് പിന്നാലെ കഴിഞ്ഞ റിയോ ഒളിംപിക്‌സിലും രാജ്യത്തെ പ്രതിനിധീകരിച്ച് നാല് സ്ത്രീകള്‍ പങ്കെടുത്തതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് കായിക രംഗത്തേക്ക് അവസരങ്ങള്‍ നല്‍കുന്നതിനുള്ള സൗദിയുടെ നീക്കം.

സ്ത്രീകളിലെ അമിതവണ്ണത്തിനെതിരെ

സ്ത്രീകളിലെ അമിതവണ്ണത്തിനെതിരെ

രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ പൊണ്ണത്തടിയും പ്രമേഹ രോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതു കായിക സംവിധാനങ്ങള്‍ സ്ത്രീകള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് റീമ ബിന്ദ് ചൂണ്ടിക്കാണിച്ചത്.

വ്യായാമത്തിന്റെ അഭാവം

വ്യായാമത്തിന്റെ അഭാവം

സൗദിയിലെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രമേഹ രോഗവും അമിത വണ്ണവുമാണ് സ്ത്രീകളിലെ ആരോഗ്യം ക്ഷയിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ സ്ഥലങ്ങളില്ലെന്നും അത് നാണക്കേടാണെന്നും ബിന്ദ് പറയുന്നു.

കായിക വിരോധം

കായിക വിരോധം

സ്ത്രീകള്‍ കായികരംഗത്തേക്ക് പ്രവേശിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സൗദിയിലെ യാഥാസ്ഥിക മുസ്ലിം സമൂഹം സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല.

കായിക രംഗത്തേയ്ക്ക് കൂടുതല്‍ സ്ത്രീകള്‍

കായിക രംഗത്തേയ്ക്ക് കൂടുതല്‍ സ്ത്രീകള്‍

2012ലെ ലണ്ടന്‍ ഒളിംപിക്‌സിലേക്ക് ഒരു വനിതയെ സൗദി പങ്കെടുപ്പിച്ചത് നിര്‍ണായകമായിരുന്നു. 2016ലെ റിയോ ഒളിംപിക്‌സില്‍ നാല് വനിതകളാണ് സൗദിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഇതിന് പിന്തുടര്‍ച്ചയെന്നോണമാണ് നീക്കം.

ഇസ്ലാമില്‍ വിലക്കില്ല

ഇസ്ലാമില്‍ വിലക്കില്ല

സ്ത്രീകള്‍ക്ക് കായിക ഇനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഇസ്ലാമില്‍ വിലക്കില്ല. അതിനാല്‍ സ്ത്രീകള്‍ക്ക് വ്യായാമത്തിന് അവസരമൊരുക്കുന്നതിന് സൗദിയില്‍ നിന്ന് പ്രത്യേക പരിഗണന തന്നെയാണ് ലഭിക്കുന്നത്.

അന്താരാഷ്ട്ര മത്സരങ്ങളില്‍

അന്താരാഷ്ട്ര മത്സരങ്ങളില്‍

സ്ത്രീകള്‍ക്ക് വേണ്ടി രാജ്യത്ത് കൂടുതല്‍ ജിമ്മുകള്‍ ആരംഭിക്കുന്നതിനെ ഭയപ്പെടേണ്ടതില്ലെന്നും കായികാഭിരുചിയുള്ള സ്ത്രീകളെ കണ്ടെത്തി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യമെന്നും ബിന്ദ് കൂട്ടിച്ചേര്‍ക്കുന്നു.

English summary
Saudis welcome call to open more gyms for women. Princess Reema Bint Bandar Bin Sultan, the undersecretary for women’s section at the General Authority for Sports, about the importance of encouraging women to attend public athletic facilities to improve health.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X