കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ സ്‌കൂള്‍ ബസ്സുകള്‍ കൂടുതല്‍ സുരക്ഷിതം

Google Oneindia Malayalam News

ദുബായ്: ഏതാണ്ട് 5922 ബസ്സുകളാണ് ദുബായ് നിരത്തുകളില്‍ കുട്ടികളെയും കൊണ്ട് വിവിധ സ്‌കൂളുകളിലേക്ക് സര്‍വ്വീസ് നടത്തുന്നത്. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്ന ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ ആര്‍.ടി എ പ്രത്യേക അനുമതി പത്രം നല്‍കുന്നുണ്ട്. ഇതില്ലാതെ ഇത്തരം വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കാന്‍ അധിക്രതര്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പോലീസിന്റെ സഹകരണത്തോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ പിടികൂടുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ മാത്രം 509 നിയമലംഘനങ്ങളും ഈ വര്‍ഷം ഇതുവരെ 1482 ലംഘനങ്ങളും കണ്ടെത്താന്‍ ആര്‍.ടി എയ്ക്ക് സാധിച്ചതായി ദുബായ് ആര്‍ടിഎ പൊതുഗതാഗത വകുപ്പ് തലവന്‍ അബ്ദുള്ള യൂസുഫ് വ്യക്തമാക്കി.

dubai-map

സുരക്ഷയുടെ കാര്യത്തില്‍ അധിക്രതര്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ വര്‍ദ്ദിപ്പിക്കാന്‍ തൂരുമാനിച്ചിരിക്കുന്നതും സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

English summary
School bus ensures the safety of students in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X