കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു മാസം നീണ്ട യുദ്ധം; ഐസിസില്‍ നിന്ന് റഖ നഗരം വിമത സൈന്യം പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

ദമസ്‌കസ്: നാലു മാസം നീണ്ട യുദ്ധത്തില്‍ സിറിയയിലെ ഐ.എസ് തലസ്ഥാനമായിരുന്ന റഖ പ്രവിശ്യ അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ വിമതര്‍ പിടിച്ചടക്കി. കുര്‍ദ്, അറബ് സായുധ വിഭാഗങ്ങള്‍ ചേര്‍ന്ന സിറിയന്‍ വിമത സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസാണ് (എസ്.ഡി.എഫ്) പ്രദേശം തിരിച്ചുപിടിച്ചത്. ഐ.എസ് ഭീകരരുടെ റഖയിലെ അവസാന താവളമായിരുന്ന സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം കൂടി എസ്.ഡി.എഫ് പിടിച്ചെടുത്തതോടെ അവരുടെ പരാജയം പൂര്‍ണമാവുകയായിരുന്നു.

മഞ്ഞപ്പതാകയുമായി ആയിരങ്ങള്‍

മഞ്ഞപ്പതാകയുമായി ആയിരങ്ങള്‍

തന്ത്രപ്രധാനമായ റഖ സിറ്റിയുടെ മോചനത്തോടെ ആയിരക്കണക്കിന് എസ്.ഡി.എഫ് പോരാളികള്‍ നഗരത്തിലേക്ക് ഘോഷയാത്രയായി പ്രവേശിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി ഐ.എസ് പോരാളികള്‍ കൊല്ലപ്പെട്ടതായും അവര്‍ പാകിയ മൈനുകളും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെത്തി നീക്കം ചെയ്യുന്ന തിരക്കിലാണ് എസ്.ഡി.എഫ് സൈന്യമെന്നും വക്താവ് അറിയിച്ചു.

ജൂണ്‍ ആറ് തുടങ്ങിയ പോരാട്ടം

ജൂണ്‍ ആറ് തുടങ്ങിയ പോരാട്ടം

കഴിഞ്ഞ ജൂണ്‍ ആറിന് അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ എസ്.ഡി.എഫ് റഖയ്ക്കുവേണ്ടിയുള്ള പോരാട്ടം ആരംഭിച്ചത്. ഐ.എസ്സിന്റെ സിറിയയിലെ തലസ്ഥാനമായി അറിയപ്പെടുന്ന റഖയില്‍ ശക്തമായ ചെറുത്തുനില്‍പ്പിനെ തകര്‍ത്തുകൊണ്ടാണ് വിമത പോരാളികള്‍ക്ക് വിജയം വരിക്കാന്‍ സാധിച്ചത്. അമേരിക്കന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് സിറിയയുടെ ഇതര ഭാഗങ്ങളുമായുള്ള ഐ.എസ് പോരാളികളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

3000 ബോംബാക്രമണങ്ങള്‍

3000 ബോംബാക്രമണങ്ങള്‍

എസ്.ഡി.എഫ് കരയുദ്ധം ആരംഭിക്കുന്നതിനു മുമ്പേ അമേരിക്കന്‍ വ്യോമസേന ഇവിടെ ബോംബാക്രമണം തുടങ്ങിയിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ 3000 ബോംബുകള്‍ ഇവിടെ വര്‍ഷിച്ചതായാണ് കണക്ക്. ഈ ആക്രമണങ്ങളില്‍ റഖയിലെ സ്‌കൂളുകള്‍, ആശുപത്രികള്‍, താമസ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ക്കപ്പെട്ടിരുന്നു. ഇവ ഐ.എസ് ഭീകരര്‍ താവളമാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. മൂന്ന് ലക്ഷം ജനങ്ങളുണ്ടായിരുന്ന റഖയില്‍ ഇപ്പോള്‍ അതിന്റെ ഒരു ശമതമാനം പേര്‍ മാത്രമേ ഉള്ളൂ എന്നാണ് ജീവകാരുണ്യ സംഘടനയായ റീച്ച് ഇനീഷ്യേറ്റീവിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

900 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

900 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 900 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. കൊല്ലപ്പെട്ട ഐ.എസ് പോരാളികളുടെ എണ്ണം വ്യക്തമല്ല. ആക്രമണത്തില്‍ വൈദ്യുത കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയും ശുദ്ധജല സ്രോതസ്സുകളില്‍ പലതും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇവിടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഇനി വര്‍ഷങ്ങളെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭരണം സിവിലിയന്‍ കൗണ്‍സിലിന് കൈമാറും

ഭരണം സിവിലിയന്‍ കൗണ്‍സിലിന് കൈമാറും

എല്ലാ മേഖലകളിലും ഭീകരമായ തകര്‍ച്ച നേരിടുന്ന റഖയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. റഖയുടെ ഭരണം സിവിലിയന്‍ കൗണ്‍സിലിന് കൈമാറുമെന്ന് അമേരിക്കന്‍-എസ്.ഡി.എഫ് കേന്ദ്രങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത വംശങ്ങളും ഗോത്രങ്ങളുമായി കഴിയുന്ന ഇവിടത്തെ ജനങ്ങളെ യോജിപ്പിച്ച് ഒരു പ്രാദേശിക രാഷ്ട്രീയ സംവിധാനം ഒരുക്കുക അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
The Syrian Democratic Forces (SDF), an alliance of Kurdish and Arab forces backed by the United States, have announced the capture of Raqqa after a four-month operation to drive out ISIL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X