കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു, സംഭവത്തിന് പിന്നില്‍ ഐസിസ്!!!

ഈസ്റ്റേണ്‍ പ്രവിശ്യാ നഗരമായ ഖാത്തിഫില്‍ ഞായറാഴ്ചയായിരുന്നു സംഭവം

  • By Sandra
Google Oneindia Malayalam News

റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥന്‍ സൗദിയില്‍ വെടിയേറ്റ് മരിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റേണ്‍ പ്രവിശ്യാ നഗരമായ ഖാത്തിഫില്‍ ഞായറാഴ്ചയായിരുന്നു സംഭവമെന്ന് സൗദിയിലെ അല്‍ അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിലെത്തിയവരാണ് വെടിയുതിര്‍ത്തതെന്നാണ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

പട്രോളിംഗിലായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ആഴ്ച ദമ്മാമില്‍ വച്ചും ഇത്തരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു. സൗദിയിലെ എണ്ണ ഉല്‍പ്പാദനമുള്ളതും യാഥാസ്ഥിതിക ചിന്താഗതിയുള്ള ഷിയാക്കളും താമസിക്കുന്ന പ്രദേശവുമാണ് ഈസ്റ്റേണ്‍ പ്രവിശ്യ.

gunshoot

നേരത്തെ സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നില്‍ ഷിയാ പോരാളികളായിരുന്നു. സിറിയയിലും ഇറാഖിലും ഭൂപ്രദേശങ്ങള്‍ കയ്യടക്കി വച്ചിട്ടുള്ള ഐസിസ് സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായിട്ടുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഷിയാക്കള്‍ക്കെതിരെയുള്ള ആക്രമണത്തിന്റെ ഉത്തരകവാദിത്തവും ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തിയിരുന്നു.

English summary
Security officer shot dead in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X