കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ജ് ഖലീഫയും പരിസരവും കനത്ത സുരക്ഷാ വലയത്തില്‍

Google Oneindia Malayalam News

ദുബായ്: പുതുവത്സര ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ബുര്‍ജ് ഖലീഫയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധിക്രതര്‍ അറിയിച്ചു.

അനാവശ്യ തിക്കും തിരക്കും ഒഴിവാക്കണമെന്നും ആളുകളുടെ തിരക്ക് വീക്ഷിച്ച് നിശ്ചിത സ്ഥലങ്ങളിലേക്കുള്ള വഴി പോലീസ് അടക്കുമെന്നും അധിക്രതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ ബുര്‍ജ് ഖലീഫ പരിസരത്തേക്ക് ആളുകളുടെ ഒഴുക്ക് വര്‍ദ്ദിച്ചിട്ടുണ്ട്. ചെറിയ കുട്ടികളുമായി എത്തുന്നവര്‍ കുട്ടികള്‍ കൂട്ടം തെറ്റാതെ സൂക്ഷിക്കണമെന്നും അധിക്രതര്‍ വ്യക്തമാക്കി.

burj-khalifa-elevator

വാഹനങ്ങള്‍ ദൂരെ സുരക്ഷിത സ്ഥലത്ത് പാര്‍ക്ക് ചെയ്ത് പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബസ്സ് തുടങ്ങിയവ ഉപയോഗിച്ച് ബുര്‍ജ് ഖലീഫ പരിസരത്ത് എത്താന്‍ ശ്രമിക്കണമെന്നും പോലീസ് അറിയിച്ചു. ബുര്‍ജ് ഖലീഫ മെട്രോ സ്‌റ്റേഷന്‍ 10 മണി മുതല്‍ പുലര്‍ച്ചെ ആറു മണിവരെ അടച്ചിടും. ഇതിവഴിയുള്ള കാല്‍നട യാത്രക്കായി പ്രത്യേക പാത ഒരുക്കിയിട്ടുണ്ടെന്നും ആര്‍.ടിഎ അറിയിച്ചു.

English summary
Security personnel deployed for New Year celebrations at Burj Khalifa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X