കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയെ വീഴ്ത്താന്‍ ഇന്ത്യ; ഉപാധിവച്ചു, അംഗീകരിച്ചാല്‍ ഒന്നാം സ്ഥാനം!! ഉഗ്രന്‍ പണി

എണ്ണ വിഷയത്തില്‍ സൗദിയും ഇന്ത്യയും കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. ഇന്ത്യന്‍ എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനും സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹുമാണ് ചര്‍ച്ച നടത്തിയത്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി അറേബ്യയെ വീഴ്ത്താൻ ഇന്ത്യ, തന്ത്രപ്രധാനമായ ഉപാധികൾ | Oneindia Malayalam

റിയാദ്/ദില്ലി: ഇന്ത്യയും സൗദി അറേബ്യയും നല്ല ബന്ധമാണ്. സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലേയും നേതൃത്വങ്ങള്‍ നിരന്തരം ആശയവിനിമയം നടത്താറുണ്ട്. സൗദിയുടെ എണ്ണ കൂടുതല്‍ ഇറക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ സ്വരം കടുപ്പിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇടപാടുകളുടെ കാര്യത്തില്‍ ഇന്ത്യ ചില ഉപാധികള്‍ മുന്നോട്ട് വച്ചിരിക്കുന്നു. അംഗീകരിച്ചാല്‍ ചില വാഗ്ദാനങ്ങളും. അല്ലെങ്കില്‍ ബദല്‍ മാര്‍ഗം തേടുമെന്നാണ് ഇന്ത്യയുടെ നിലപാട്. സൗദി അറേബ്യയെ വെട്ടിലാക്കുന്ന ചില ഉപാധിയാണ് ഇന്ത്യ വച്ചിരിക്കുന്നതെന്ന് മന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തം. വിശദീകരിക്കാം...

സൗദിയെ പിന്തള്ളി ഇറാഖ്

സൗദിയെ പിന്തള്ളി ഇറാഖ്

സൗദി അറേബ്യയില്‍ നിന്നായിരുന്നു നേരത്തെ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. പക്ഷേ, ഇപ്പോള്‍ ആ സ്ഥാനത്ത് ഇറാഖാണ്. സൗദിയെ പിന്തള്ളിയാണ് ഇറാഖ് ഇന്ത്യയുമായി സഹകരണം ശക്തമാക്കിയത്.

കഴിഞ്ഞദിവസം ചര്‍ച്ച

കഴിഞ്ഞദിവസം ചര്‍ച്ച

എണ്ണ വിഷയത്തില്‍ സൗദിയും ഇന്ത്യയും കഴിഞ്ഞദിവസം ചര്‍ച്ച നടത്തി. ഇന്ത്യന്‍ എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനും സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹുമാണ് ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയിലാണ് ഇന്ത്യ ഉപാധികള്‍ മുന്നോട്ട് വച്ചത്.

എണ്ണ വില കുറയ്ക്കണം

എണ്ണ വില കുറയ്ക്കണം

സൗദി അറേബ്യയുടെ എണ്ണയ്ക്ക് വില കൂടുതലാണെന്നാണ് ഇന്ത്യയുടെ നിലപാട്. സൗദി എണ്ണ വില കുറയ്ക്കണമെന്നും ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു. എണ്ണ വില കുറച്ചാല്‍ കൂടുതല്‍ ഇറക്കാമെന്നും ഇന്ത്യ വാഗ്ദാനം നല്‍കി.

സൗദിയുടെ പ്രതിസന്ധി

സൗദിയുടെ പ്രതിസന്ധി

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞത് മൂലം പ്രതിസന്ധിയിലാണ് സൗദി. അമേരിക്കയുടെ ഷെയ്ല്‍ എണ്ണയുടെ വരവാണ് സൗദിക്ക് തിരിച്ചടിയായത്. ഈ സാഹചര്യത്തില്‍ വില പിടിച്ചുനിര്‍ത്താന്‍ സൗദി പലവിധ ശ്രമങ്ങള്‍ നടത്തുകയാണ്.

ഇന്ത്യയുടെ കടുത്ത നിലപാട്

ഇന്ത്യയുടെ കടുത്ത നിലപാട്

സൗദി ഇക്കാര്യത്തില്‍ ചില വെല്ലുവിളികള്‍ നേരിടുന്ന വേളയിലാണ് വില കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം സൗദി അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചേക്കും.

മൂന്നാം സ്ഥാനത്ത് ഇ്ന്ത്യ

മൂന്നാം സ്ഥാനത്ത് ഇ്ന്ത്യ

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യക്കാരാണ് കൂടുതല്‍ എണ്ണ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണി നിലനിര്‍ത്തേണ്ടത് സൗദിയുടെ ആവശ്യവുമാണ്.

ഇറാഖില്‍ നിന്നിറക്കും

ഇറാഖില്‍ നിന്നിറക്കും

ഇപ്പോള്‍ ഇറാഖില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. സൗദിയുടെ എണ്ണയേക്കാള്‍ വിലകുറവാണ് ഇറാഖിലെ എണ്ണയ്ക്ക്. സൗദി വില കുറച്ചില്ലെങ്കില്‍ ഇന്ത്യ ഇറാഖിന്റെ എണ്ണ കൂടുതല്‍ വാങ്ങും. ഇറാഖിലെ പ്രശ്‌നങ്ങള്‍ ഏറെകുറേ പരിഹരിച്ച സാഹചര്യത്തിലാണ് അവര്‍ കയറ്റുമതി വര്‍ധിപ്പിച്ചത്.

തിരിച്ചടികള്‍ ഇങ്ങനെ

തിരിച്ചടികള്‍ ഇങ്ങനെ

ഇറാഖില്‍ നിന്ന് കൂടുതല്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ സൗദി അറേബ്യക്ക് കനത്ത തിരിച്ചടിയാകും. മാത്രമല്ല, അമേരിക്കന്‍ എണ്ണ വാങ്ങുന്നിനും ഇന്ത്യ ആലോചിക്കുന്നുണ്ട്. അമേരിക്കയുടെ എണ്ണയ്ക്ക് വില താരതമ്യേന കുറവാണ്.

താങ്ങാവുന്ന വില

താങ്ങാവുന്ന വില

സൗദിയുടെ എണ്ണയ്ക്ക് വില വന്‍തോതില്‍ കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല. ഇരുരാജ്യങ്ങള്‍ക്കും താങ്ങാന്‍ സാധിക്കുന്ന വിലയേ എടുക്കാവൂവെന്നാണ് ഇന്ത്യയുടെ ആവശ്യം. പക്ഷേ, സൗദി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

എണ്ണയ്ക്ക് മാത്രമല്ല

എണ്ണയ്ക്ക് മാത്രമല്ല

എണ്ണയ്ക്ക് മാത്രമല്ല, എല്‍പിജി വിലയും കുറയ്ക്കണമെന്ന് ഇന്ത്യ സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി എണ്ണ കമ്പനിയായ അരാംകോയുടെ എണ്ണ കൂടുതല്‍ വാങ്ങുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ്. പ്രത്യേകിച്ച് ചൈനയും ഇന്ത്യയും.

ലക്ഷ്യം മറ്റൊന്ന്

ലക്ഷ്യം മറ്റൊന്ന്

ഏഷ്യന്‍ വിപണി നിലനിര്‍ത്തേണ്ടത് അരാംകോയുടെ ആവശ്യമാണ്. കാരണം അവര്‍ വിപണിയില്‍ ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏഷ്യന്‍ വിപണി അരാംകോയുടെ കൈവശമുണ്ടെങ്കില്‍ ഓഹരി വില കുത്തനെ ഉയരും.

ഇന്ത്യയില്‍ നിക്ഷേപം

ഇന്ത്യയില്‍ നിക്ഷേപം

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് അരാംകോ ഓഹരികള്‍ സ്വന്തമാക്കാന്‍ മുന്നിലുള്ളത്. ഇന്ത്യയ്ക്കും ഇതില്‍ നോട്ടമുണ്ട്. ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കാനും സൗദി അരാംകോ തീരുമാനിച്ചിട്ടുണ്ട്.

സഹായിക്കാമെന്ന് ഉറപ്പ്

സഹായിക്കാമെന്ന് ഉറപ്പ്

ഇന്ത്യയില്‍ 50 ലക്ഷം ടണ്‍ എണ്ണ സംഭരിക്കാനുള്ള സൗകര്യം ഇപ്പോഴുണ്ട്. 60 ലക്ഷം ടണ്‍ സംഭരിക്കാനുള്ള സൗകര്യം നിര്‍മിക്കുന്നുമുണ്ട്. ഈ നിര്‍മാണത്തിന് സൗദി സഹായിക്കാമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ്.

കാകിനാഡയില്‍

കാകിനാഡയില്‍

എണ്ണ സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി ഇന്ത്യ ചര്‍ച്ച നടത്തിക്കഴിഞ്ഞു. സൗദി അരാംകോയും ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണ്. ദക്ഷിണേന്ത്യയിലെ കാകിനാഡയില്‍ നിര്‍മിക്കുന്ന എണ്ണ സംഭരണകേന്ദ്രത്തില്‍ സൗദി നിക്ഷേപിക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് വിവരം.

ഇന്തോനേഷ്യ, മലേഷ്യ

ഇന്തോനേഷ്യ, മലേഷ്യ

ഏഷ്യന്‍ വിപണികള്‍ കീഴടക്കാന്‍ സൗദി അരാംകോയ്ക്ക് ലക്ഷ്യമുണ്ട്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ കോടികളുടെ നിക്ഷേപം നടത്തിയിരിക്കുകയാണ് അരാംകോ. ഇനി അവര്‍ ലക്ഷ്യമിടുന്നത് ഇന്ത്യയാണ്. തുടര്‍ന്നാണ് ചര്‍ച്ചകള്‍ നടന്നതും ഇന്ത്യ ഉപാധിവച്ചതും.

അമേരിക്കയുടെ വരവ്

അമേരിക്കയുടെ വരവ്

പാറകള്‍ക്കിടയില്‍ ഖനനം നടത്തിയാണ് അമേരിക്കയുടെ ഷെയ്ല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് സൗദിയുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവാണ്. ഷെയ്ല്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണോ എന്ന് ഇന്ത്യ ലാബില്‍ പരീക്ഷിച്ചിരുന്നു. അന്തിമ ഫലം വന്ന ശേഷം അമേരിക്കയുമായി ഇടപാടുണ്ടാക്കും. ഇതും സൗദിക്ക് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

ഷാർജ സർക്കാരിന്റെ ഡ്രൈവിങ് ലൈസൻസ് ഇനി കേരളത്തിൽ നിന്നെടുക്കാം! ടെസ്റ്റും ഇവിടെതന്നെ...ഷാർജ സർക്കാരിന്റെ ഡ്രൈവിങ് ലൈസൻസ് ഇനി കേരളത്തിൽ നിന്നെടുക്കാം! ടെസ്റ്റും ഇവിടെതന്നെ...

 ഷംസുദ്ദീന്‍ എംഎല്‍എക്ക് കണക്കിന് കേട്ടു; കൂടെ ഇരുന്ന ഉടനെ ചാടി എഴുന്നേറ്റു!! മധു മതി, എണീറ്റുപോടാ... ഷംസുദ്ദീന്‍ എംഎല്‍എക്ക് കണക്കിന് കേട്ടു; കൂടെ ഇരുന്ന ഉടനെ ചാടി എഴുന്നേറ്റു!! മധു മതി, എണീറ്റുപോടാ...

മരിക്കും മുന്‍പ് മധുവിന് ഒരുതുള്ളി വെള്ളം കൊടുത്തില്ല... വെള്ളം ചോദിച്ചപ്പോള്‍ തലക്കൊഴിച്ചുമരിക്കും മുന്‍പ് മധുവിന് ഒരുതുള്ളി വെള്ളം കൊടുത്തില്ല... വെള്ളം ചോദിച്ചപ്പോള്‍ തലക്കൊഴിച്ചു

English summary
Seeking A 'Reasonable' Oil Price From Saudi Arabia, Says Oil Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X