കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരതക്കെതിരെ സെമിനാര്‍ സംഘടിപ്പിക്കുന്നു

Google Oneindia Malayalam News

ദുബായ്: മനുഷ്യജീവന്റെ പവിത്രതയും മനുഷ്യാവകാശങ്ങളുടെ ഗൗരവവും അച്ചടക്കമുള്ള പൗരജീവിതത്തിന്റെ പ്രാധാന്യവും ഊിപ്പറയുകയും നിയതമായ രീതികളെ മറികടുകൊണ്ടുള്ള സായുധ കലാപങ്ങളെ അസിഗ്ധമായി വിലക്കുകയും ചെയ്യുന്ന ശാന്തി ദര്‍ശനമാണ് ഇസ്‌ലാം. അതിനൊരിക്കലും ഭീകരതയെ പ്രസവിക്കാനാകില്ല. അല്‍മനാര്‍ സെന്റര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഭീകരതയെ മുസ്‌ലിം മസ്തിഷ്‌കങ്ങളിലേക്ക് പമ്പ് ചെയ്തു കയറ്റാന്‍ ശ്രമിച്ചവര്‍ ഇസ്‌ലാമാണ് ഭീകരതയുടെ ആശയപരിസരമെന്ന് വരുത്താന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി.

ഇസ്‌ലാം ഭീകരവാദമാണ് എന്ന് മാധ്യമങ്ങളെക്കൊണ്ട് പറയിപ്പിച്ച് സമൂഹത്തില്‍ ഭീതി പടര്‍ത്തുകയാണ് അവരുടെ ഒന്നാമത്തെ ലക്ഷ്യം. ഭീകരതക്ക് മതഭക്തിയുടെ വ്യാജപരിവേഷം നല്‍കി മുസ്‌ലിം ചെറുപ്പക്കാരെ ആത്മഹത്യാ മുനമ്പിലേക്കു നയിച്ചുകൊണ്ടു പോകലാണ് അവരുടെ രണ്ടാമത്തെ ലക്ഷ്യം. ഇത്തരം ഭീകരവാദ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കൂട്ടായി ചെറുക്കുന്നതിനും യുവാക്കളെയും പൊതുജനങ്ങളെയും ഈ വിഷയത്തില്‍ ബോധവല്‍ക്കരിക്കുകയും ചെയ്യുതിനു വേണ്ടി ഈ മാസം 21ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ 9.30 വരെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്ററില്‍ 'ഭീകരതക്കെതിരെ' എന്ന പ്രമേയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

beekarakkethire

സെമിനാര്‍ ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. യു.എ.ഇ.യിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എല്‍വിസ് ചുമ്മാര്‍ (ജയ് ഹിന്ദ് ടി.വി), എം.സി.എ നാസര്‍ (മീഡിയ വണ്‍), ജെയ്‌മോന്‍ ജോര്‍ജ്ജ് (മലയാള മനോരമ), വി.എം. സതീഷ് (മാധ്യമ പ്രവര്‍ത്തകന്‍), എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് മുസ്തഫാ തന്‍വീര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

സംഘടനാപരവും ആദര്‍ശപരവുമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കെല്ലാമപ്പുറത്ത് ഭീകരത മതവിരുദ്ധമാണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കവീനര്‍ അറിയിച്ചു. സെമിനാറിലേക്ക് യു.എ.ഇയുടെ വിവിധാ ഭാഗങ്ങളില്‍ നിന്നും സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ഖൂസ് (0522338098) ദേര (0556525733) ഖിസൈസ് (0558407216), ബര്‍ദുബൈ (0505545496), കറാമ മസ്ജിദ് (055 4626765), ഷാര്‍ജ (0551205047) പരിപാടിയുടെ വിജയത്തിന് ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ധീന്‍ ചെയര്‍മാനും വി.കെ. സകരിയ്യ ജനറല്‍ കവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

മറ്റുഭാരവാഹികള്‍: അബൂബക്കര്‍ സാബീല്‍, സി. സൈദൂ'ി (വൈസ് ചെയര്‍മാന്‍), എ.പി. അബ്ദുസ്സമദ് (കവീനര്‍) അബൂബക്കര്‍ സ്വലാഹി, മുഹമ്മദ് ഹനീഫ് ഡി.വി.പി, അബ്ദുസീര്‍ പി.എ (പ്രോഗ്രാം), മുഹമ്മദലി പാറക്കടവ്, കോയക്കു'ി നൗഷാദ് (ഫിനാന്‍സ്), നിസാര്‍ എന്‍.വി, റിനാസ് (വെന്യൂ), നിയാസ് മോങ്ങം, ജമാല്‍ (ടെക്‌നിക്കല്‍), ഹനീഫ് സ്വലാഹി പുലാമന്തോള്‍, കമാല്‍ ഫാറൂഖി (പ'ിസിറ്റി), സകരിയ്യ കല്ലങ്കൈ, അഷ്‌റഫ് (വീഡിയോ), ഇര്‍ഷാദ് ചേലാമ്പ്ര (ഫോ'ോഗ്രഫി), അബ്ദുസീര്‍ പി.എ, അബ്ദുസ്സലാം എ.പി (മീഡിയ & മാര്‍ക്കറ്റിംഗ്), ഷഹീല്‍, സര്‍ഫറാസ് മനിയൂര്‍ (ഹോസ്പിറ്റാലിറ്റി), അബൂ ദേര, അബ്ദുല്‍ ഖാദര്‍ അന്‍സാരി (ട്രാന്‍സ്‌പോര്‍''്), എ.ടി.പി. കുഞ്ഞിമുഹമ്മദ് (വളണ്ടിയര്‍), അശ്‌റഫ് സാബീല്‍, അശ്‌റഫ് മത്തത്ത് (റെഫ്രെഷ്‌മെന്റ്), സുലൈമാര്‍ ദേര, കുഞ്ഞിമുഹമ്മദ് പറപ്പൂര് (പ'ിക്കേഷന്‍), റഷീദ്, ഷാനവാസ് ദേര (ഓലൈന്‍).

English summary
Seminar at Dubai about Anti Terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X