കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനൊന്ന് മണിക്കൂറിനുള്ളില്‍ രണ്ട് മുറി വീട്!!! പ്രളയക്കെടുതിയിലകപ്പെട്ടവര്‍ക്ക് ആശ്വാസമായ് ഷബാന ഫൗണ്ടേഷന്‍

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: കേരള പുനര്‍ നിര്‍മാണ പദ്ധതിയുെട ഭാഗമായി കെഫ് ഹോള്‍ഡിംഗ്സിന്റെ സാമൂഹ്യസേവന വിഭാഗമായ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗഷേന്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. രണ്ട് മാസത്തിനകം എല്ലാ വീടും വാസയോഗ്യമാകും. കേരളത്തിലെ ഒെേട്ടറ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച പ്രളയെക്കടുതിയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളായത്. പാര്‍പ്പിടങ്ങള്‍ക്കാണെന്നതിന്റെ പശ്ചാതലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന റീബില്‍ഡ് കേരളാ പദ്ധതിയില്‍ ഫൗണ്ടേഷേന്‍ ക്രിയാത്മകമായി ഇടപെടുന്നത്.

<strong>യോനിയിൽ നിന്നും വരുന്നതിനെയോർത്ത് നാണക്കേട് വേണ്ട, പക്ഷെ വായയുടെ കാര്യം അങ്ങനെയല്ല....ചുട്ട മറുപടി</strong>യോനിയിൽ നിന്നും വരുന്നതിനെയോർത്ത് നാണക്കേട് വേണ്ട, പക്ഷെ വായയുടെ കാര്യം അങ്ങനെയല്ല....ചുട്ട മറുപടി

ലിവിംഗ് റൂം, അടുക്കള, 2 കിടപ്പുമുറികള്‍, കുളി-ശുചിമുറി, വരാന്ത എന്നിവയുള്‍പൈട 400 ചതുരശ്രയടി വിസ്തൃതിയുള്ള നൂറു വീടുകളാണ് ഫൗണ്ടേഷേന്‍ നിര്‍മിച്ചു നല്‍കുക. ഒന്‍പത് ലക്ഷം രൂപയാണ് ഓരോ വീടിനും ചെലവ് കണക്കാക്കുന്നത്. ഓഫ്സൈറ്റ് നിര്‍മാണ സാങ്കേതിക വിദ്യയില്‍ കെഫിനുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്ത പ്രളയബാധിത മേഖലകളില്‍ വീടുകള്‍ പണിയുക. ചുവരുകള്‍, കോളങ്ങള്‍, മേല്‍ക്കൂര തുടങ്ങി ഒരു വീടിന്റെ എല്ലാ പ്രധാന ഭാഗങ്ങളും സൈറ്റില്‍ നിന്ന് അകലെയുള്ള ഫാക്ടറിയിലെ അസംബ്ലി ലൈനിലാണ് നിര്‍മിപ്പിക്കപ്പെടുക. ഇങ്ങനെ ഫാക്ടറിയില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ സൈറ്റിലെത്തിച്ച് ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഡ്രൈ കണക്റ്ററുകള്‍ ഉപയോഗിച്ച് ഘടിപ്പിക്കുന്നതാണ് ഈ നിര്‍മാണരീതി. ഏറെ സമയം ലാഭിച്ച് ഏറ്റവും മികച്ച ഗുണനിലവാരത്തിലാണ് ഈ രീതിയില്‍ വീടുകള്‍ നിര്‍മിക്കപ്പെടുന്നത്. 11 മണിക്കൂറിനുള്ളില്‍ ഇങ്ങനെ സംയോജിപ്പിച്ച് പൂര്‍ത്തികരിക്കാവുന്ന ഇത്തരം പ്രീഫാബ്രിക്കേറ്റഡ് വീടുകള്‍ 100 വര്‍ഷേത്താളം ഈടുനില്‍ക്കും. ഈ രംഗത്തെ പങ്കാളിയായ കെഫ് കറ്റേറയുമായിച്ചേര്‍ന്ന് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷേന്‍ ഇത്തരത്തില്‍പ്പെട്ട ആദ്യ മാതൃകാവീട് തൃശൂരിലെ ഇരിങ്ങാലക്കുടക്കടുത്ത് 11 മണിക്കൂര്‍ കൊണ്ട് നിര്‍മിച്ചു നല്‍കി.

shabanafoundation

പ്രളയത്തില്‍ വീടു തകര്‍ന്ന ചന്ദ്രന്‍, ശാരദ ദമ്പതിമാര്‍ക്കാണ് ഫൗണ്ടേഷേന്‍ വീടു നിര്‍മിച്ചു നല്‍കിയത്. സാങ്കേതികവിദ്യ ജനനന്മക്ക് വിനിയോഗിക്കപ്പെടണമെന്ന വിശ്വാസത്തിന്റെ ഭാഗമാണ് നൂറുവീടുകളുടെ ഈ പദ്ധതിയെന്ന് കെഫ് ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗേണ്ടഷന്‍ സഹസ്ഥാപകനുമായ ഫൈസല്‍ കൊട്ടിക്കൊള്ളോന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇയിലെത്തിയപ്പോള്‍ ഫൈസല്‍ ആന്‍ഡ് ഷബാന പദ്ധതിയെ ശ്ലാഘിച്ചിട്ടുണ്ടെന്നും 500ഓളം വീടുകള്‍ നിര്‍മിക്കാന്‍ കെഫിന് ശേഷിയുണ്ടെന്നും ഫൈസല്‍ പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടെന്നുള്ള പ്രതികരണവും പൂര്‍ണതോതിലുള്ള മികച്ച പുനര്‍നിര്‍മാണവും നിര്‍ണായകമാണെന്ന് കെഫ് ഹോള്‍ഡിംഗ്സ് വൈസ് ചെയര്‍പേഴ്സണും ഫൈസല്‍ ആന്‍ഡ് ഷബാന സഹസ്ഥാപകയുമായ ഷബാന ഫൈസല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഗണ്യമായ വ്യത്യാസമുണ്ടാക്കുന്ന പദ്ധതികളിലാണ് തങ്ങള്‍ എപ്പോഴും ശ്രദ്ധയൂന്നുന്നത്. ഇങ്ങെന നൂറ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിലൂെട നൂറ് കുടുംബാംഗങ്ങളിലെ അംഗങ്ങള്‍ക്കും അവരുടെ ജീവിതം പുതുതായി തുടങ്ങുന്നതിന് കൈത്താങ്ങാകാന്‍ കഴിയുെമന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഷബാന ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

English summary
shabana foundation makes houses for flood victims within 11 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X