കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങളുമായി യുഎഇയില്‍ പുതിയ നിയമം

വീട്ടുജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങളുമായി യുഎഇയില്‍ പുതിയ നിയമം

  • By Desk
Google Oneindia Malayalam News

അബൂദബി: വീട്ടുജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളുമായി യു.എ.ഇയില്‍ പുതിയ നിയമം നിലവില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട 41 വകുപ്പുകള്‍ ഉള്‍പ്പെട്ട നിയമത്തില്‍ യു.എ.ഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഒപ്പുവച്ചു. 18 വയസ്സില്‍ താഴെ പ്രായമുള്ളവരെ ജോലിക്ക് നിയമിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുന്നതാണ് പുതിയ നിയമം. ആഴ്ചയിലൊരു ദിവസത്തെ അവധി, വര്‍ഷത്തില്‍ 30 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി, പ്‌സാപോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശം വയ്ക്കാനുള്ള അവകാശം തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ നിയമം വീട്ടുജോലിക്കാര്‍ക്ക് നല്‍കുന്നു. തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ ഉള്‍പ്പെടെ ദിവസത്തില്‍ ചുരുങ്ങിയത് 12 മണിക്കൂര്‍ വിശ്രമം അനുവദിക്കണം.

ഗസറ്റില്‍ പ്രസിദ്ധീകരിച്ചതു മുതല്‍ രണ്ട് മാസമാണ് നിയമം നടപ്പിലാക്കാന്‍ സാവകാശം നല്‍കുക. യു.എ.ഇയിലെത്തുന്നതിന് മുമ്പ് തന്നെ തൊഴില്‍ നിയമങ്ങളെക്കുറിച്ച് ജോലിക്കാര്‍ക്ക് കൃത്യമായ അവബോധം നല്‍കാന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് ബാധ്യതയുണ്ടെന്നും നിയമം നിഷ്‌ക്കര്‍ഷിക്കുന്നു.

uaee

ജോലിക്കാരിയും ഗൃഹനാഥനും തമ്മില്‍ മനുഷ്യവിഭവശേഷി മന്ത്രാലയം അംഗീകരിച്ച കരാര്‍ ഒപ്പുവയ്ക്കണം. ഇതില്‍ ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍, ഏജന്റിനു നല്‍കേണ്ട ഫീസ് തുടങ്ങി ജോലിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പ്രതിപാദിച്ചിരിക്കും. തൊഴിലാളി നിയമങ്ങള്‍ പാലിക്കാത്ത പക്ഷം കരാറില്‍ നിന്ന് പിന്‍മാറാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ടായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിയെ നാട്ടിലേക്ക് എത്തിക്കേണ്ട ബാധ്യത ഏജന്റിനായിരിക്കും. ആറു മാസമായിരിക്കും പ്രൊബേഷന്‍ കാലാവധി. ശമ്പളം, മറ്റാനുകൂല്യങ്ങള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കും. തൊഴിലുടമയുടെ അനുവാദമില്ലാതെ ജോലി ഉപേക്ഷിക്കുന്ന പക്ഷം അക്കാര്യം 48 മണിക്കൂറിനകം വീട്ടുജോലിക്കാര്‍ മന്ത്രാലയത്തെ അറിയിക്കണം.

മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, വര്‍ഷത്തില്‍ 30 ദിവസത്തെ മെഡിക്കല്‍ ലീവ്, രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോയി വരാനുള്ള വിമാനടിക്കറ്റ്, മാന്യമായ താമസം, മാന്യമായ ഭക്ഷണം, യൂനിഫോം ആവശ്യമാണെങ്കില്‍ അത്, പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കൈവശം വയ്ക്കാനുള്ള അവകാശം, ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയവയും നിയമം ഉറപ്പുവരുത്തുന്നുണ്ട്.
ഡൊമെസ്റ്റിക് ഹെല്‍പ്പര്‍ എന്ന വിഭാഗത്തില്‍ വീട്ടുജോലിക്കാരന്‍, സ്വകാര്യ തുഴച്ചില്‍കാരന്‍, പാറാവുകാരന്‍, സെക്യൂരിറ്റി ഗാര്‍ഡ്, ആട്ടിടയന്‍, പാചകക്കാരന്‍, കുതിരയെ പരിചരിക്കുന്നവന്‍, ഫാല്‍ക്കണ്‍ ട്രെയിനര്‍, സ്വകാര്യ കോച്ച്, സ്വകാര്യ അധ്യാപകന്‍, ബേബി സിറ്റര്‍, വീട്ടുകര്‍ഷകന്‍, വീട്ടുനഴ്‌സ്, സ്വകാര്യ പി.ആര്‍.ഒ തുടങ്ങിയവരാണ് ഉള്‍പ്പെടുക.

English summary
A law stipulating working conditions for domestic workers, including a regular weekly day off, 30 days of paid annual leave and the right to retain personal documents, was approved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X