കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാർജ നിക്ഷേപ സേവന കേന്ദ്രം നിലവിൽ വന്നു

Google Oneindia Malayalam News

ഷാർജ: നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലെത്തിക്കുന്ന പദ്ധതിയുമായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്‌). പ്രമുഖ വിവര സാങ്കേതിക കമ്പനിയായ ഇൻജാസത്തുമായി ചേർന്നാണ് 'ഷാർജ ഇൻവെസ്റ്റെർസ് സർവീസസ് സെന്റർ' എന്ന കേന്ദ്രമൊരുക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെ നിക്ഷേപ സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂടുതൽ സുതാര്യവും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച ധാരണപത്രം ശുറൂഖ്‌ എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാലും ഇൻജാസത്ത് ബോർഡ് ചെയർമാൻ ഖാമിസ് ബിൻ സലിം അൽ സുവൈദിയും ഒപ്പുവെച്ചു.

ഷാർജ അൽ ഖസ്ബ ആസ്ഥാനമാക്കിയാവും ഷാർജ നിക്ഷേപ സേവന കേന്ദ്രത്തിന്റെ പ്രവർത്തനം. എമിറേറ്റിന്റെ ഏതു ഭാഗത്തുമുള്ള നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും പുതിയ കേന്ദ്രം വഴി ലഭ്യമാക്കും. മികച്ച പരിശീലനം നേടിയ സേവനദാതാക്കളും ഏറ്റവും നൂതനമായ ആശയവിനിമയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്ന സേവന കേന്ദ്രം പുതിയ ബിസിനസുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങളുടെ വേഗം കൂട്ടും. വിവിധ നിക്ഷേപ അനുമതി പത്രങ്ങൾ, രേഖകളുടെ പുതുക്കൽ തുടങ്ങിയ നടപടിക്രമങ്ങളും കൂടുതൽ സുതാര്യവും വേഗത്തിലുമാവും. വിവിധ സർക്കാർ വകുപ്പുകളിലെ നിക്ഷേപസംബന്ധമായ പ്രവർത്തനങ്ങൾ ശുറൂഖിന്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നതിലൂടെ ഓരോ അനുമതിക്കും വേണ്ടി വരുന്ന സമയം പകുതിയിലേറെ കുറയ്ക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.

pic

നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുന്നതോടൊപ്പം തന്നെ നിക്ഷേപ സാധ്യതകളെക്കുറിച്ചും ആവശ്യമുള്ള രേഖകളെക്കുറിച്ചുമെല്ലാം ആധികാരികമായ വിവരങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാവും. വിവിധ സർക്കാർ വകുപ്പുകൾ കയറിയിറങ്ങുന്നതിന്റെ സമയം, സാമ്പത്തിക നഷ്ടം എന്നിവ ഇതിലൂടെ ഒഴിവാക്കാം.

''ഏറ്റവും മികച്ച നിക്ഷേപ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ശുറൂഖ്‌ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായാണ് ഈ പുതിയ നിക്ഷേപ സേവന കേന്ദ്രം ഒരുക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി, രേഖകൾ, അവശ്യ നടപടികൾ എന്നിവ ഒരു കേന്ദ്രം വഴി ലഭ്യമാക്കുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് ഏറെ സഹായകരമാവും. സമയ ലാഭത്തോടൊപ്പം കൂടുതൽ സുതാര്യമായ നടപടിക്രമങ്ങൾ ഒരുക്കാനും ഇത് സഹായകരമാണ്'' - ശുറൂഖ്‌ എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർകാൽ ധാരണപത്രം ഒപ്പുവെച്ചതിനു ശേഷം പറഞ്ഞു. ഷാർജയുടെ നിക്ഷേപസാധ്യതകളെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തി, എമിറേറ്റിന്റെ വളർച്ചയുടെ ആക്കം കൂട്ടാൻ സർവ്വസന്നദ്ധമായി പ്രവർത്തിക്കുന്ന ശുറൂഖിനൊപ്പം ചേർന്ന് ഇങ്ങനെ ഒരുദ്യമത്തിൽ പങ്കാളയാവുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഇൻജാസത്ത് ബോർഡ് ചെയർമാൻ ഖമീസ് ബിൻ സലിം അൽ സുവൈദി പ്രതികരിച്ചു. ഏറ്റവും മികച്ച സൗകര്യങ്ങളും സേവന അന്തരീക്ഷവും പ്രതിനിധികളുമാവും സേവനകേന്ദ്രത്തിൽ സഹായിക്കാനുണ്ടാവുകയെന്നു ഇൻവെസ്റ്റ് ഇൻ ഷാർജ സിഇഒ ജുമാ അൽ മുഷറഖ് അറിയിച്ചു.

നിക്ഷേപ പട്ടികയിൽ മുൻനിരയിലുള്ള ഇന്ത്യക്കാർക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയായിട്ടാണ് പുതിയ പ്രഖ്യാപനം കരുതപ്പെടുന്നത്. പല ഓഫിസുകൾ കയറിയിങ്ങി നേടേണ്ട അനുമതികളും വിവരങ്ങളും ഒരു കുടക്കീഴിലെത്തിച്ചു ഏകീകൃത സംവിധാനം ഒരുക്കുന്നതിലൂടെ നിക്ഷേപകർക്കും സംരഭകർക്കും ഏറ്റവും എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാകാനാവും.

English summary
Sharja investment and development authority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X